‘സമപ്രായക്കാരാണ് എന്നിട്ടും പൃഥ്വിയുടെ അമ്മയായി അഭിനയിച്ചു’; അനുഭവം വെളിപ്പെടുത്തി ലെന..

February 12, 2019

വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ലെന. ചെയ്ത സിനിമകളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ‘എന്ന് നിന്റെ മൊയ്തീനി’ലെ പാത്തുമ്മയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ലെന.

സിനിമ ജീവിതത്തിലെ ഇരുപത്തതൊന്ന് വർഷങ്ങൾ പൂർത്തിയാക്കുന്ന ലെന തന്റെ ഇതുവരെയുള്ള സിനിമ ജീവിതത്തെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുഭവങ്ങൾ പങ്കുവെച്ചത്.

‘ഒരേ തരത്തിലുള്ള റോളുകൾ ചെയ്യാൻ താത്പര്യം ഇല്ലായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങള്‍ വന്നു തുടങ്ങിയതോടെ അഭിനയിക്കാനും താത്പര്യം വർധിച്ചു. ഒരിക്കൽ ആര്‍.എസ് വിമല്‍ എന്ന് നിന്റെ മൊയ്തീന്റെ കഥ പറയാനായി വരുന്നു. വിമല്‍ പറഞ്ഞു, പാത്തുമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജിന്റെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത്. എന്നാൽ അത് കേട്ട് ഞാൻ ഞെട്ടി. എനിക്കും പൃഥ്വിക്കും ഒരേ പ്രായമാണ്. അതുകൊണ്ടുതന്നെ ഞാൻ എന്തിനാണ് പൃഥ്വിയുടെ അമ്മയായി അഭിനയിക്കുന്നതെന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ഞാൻ തന്നെ അഭിനയിക്കണമെന്ന് വാശി പിടിച്ചു… ഞാനാകെ ആശങ്കയിലായി. എങ്ങനെ അത് അഭിനയിച്ചു ഫലിപ്പിക്കും.. പൃഥ്വിരാജിന്റെ അമ്മയായി സ്‌ക്രീനില്‍ വരുമ്പോള്‍ അത് ആളുകള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ എന്നൊക്കെ ടെൻഷൻ അടിച്ചു. പിന്നീട് തിയേറ്ററിൽ പോയി സിനിമ കണ്ടപ്പോഴാണ് ആശ്വാസമായത്. ലെന പറഞ്ഞു.