പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; ‘ഭ്രമ’ത്തിലെ പ്രകടനത്തിന് ഉണ്ണിയെ അഭിനന്ദിച്ച് പൃഥ്വി

May 10, 2021
Prithwiraj words about Unni mukundan

മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് പൃഥ്വിരാജ്. ‘ഉണ്ണിയ്ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. ഭ്രമത്തിലെ പ്രകടനം വളരെയധികം ഇഷ്ടപ്പെട്ടു, ഇനിയും നിരവധി ചിത്രങ്ങളിൽ ഒന്നിക്കാൻ സാധിക്കട്ടെ’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

പൃഥ്വിരാജിനും ഉണ്ണി മുകുന്ദനുമൊപ്പം മമ്ത മോഹൻദാസ് കൂടി എത്തുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് പ്രമുഖ ഛായാഗ്രാഹകനായ രവി കെ ചന്ദ്രനാണ്. സംവിധാനത്തിനൊപ്പം ഛായാഗ്രഹണവും രവി കെ ചന്ദ്രൻ നിർവഹിക്കുന്ന സിനിമ എ പി ഇന്റർനാഷണലിന്റെ ബാനറിലാണ് നിർമിക്കുന്നത്. ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ ശങ്കർ, ജഗദീഷ്, സുധീർ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നുണ്ട്.

Read also:ജീവിതം ആഘോഷമാക്കി 83 ആം വയസിൽ തനിച്ച് ലോകം ചുറ്റാനിറങ്ങിയ മുത്തശ്ശി

അതേസമയം മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിരവഹിച്ചിട്ടുള്ള വ്യക്തിയാണ് രവി കെ ചന്ദ്രൻ. തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, ദ കിംഗ്, ഏഴാം അറിവ്, ഗജനി, ആയുധ എഴുത്ത്, ബോയ്സ്, ബ്ലാക്ക്, സാവരിയ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയതും അദ്ദേഹമാണ്. ജീവയെ നായകനാക്കി തമിഴില്‍ ‘യാന്‍’ എന്ന ചിത്രവും രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയം മികച്ച ഛായാഗ്രാഹകനുള്ള നിരവധി അവാർഡുകളും അദ്ദേഹം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

Story Highlights: Prithwiraj words about Unni mukundan