സ്റ്റീഫൻ നെടുമ്പള്ളിയെ കാണാനെത്തിയ അയ്യപ്പൻ നായർ, വൈറൽ വിഡിയോ

February 24, 2022

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിച്ച ലൂസിഫർ, സച്ചിയുടെ സംവിധാനത്തിൽ ബിജു മേനോൻ പൃഥ്വിരാജ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കിയ അയ്യപ്പനും കോശിയും എന്നിവ. ഇരു ചിത്രങ്ങളും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന വിവരം ഏറെ ആവേശത്തോടെയാണ് സിനിമ ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ഇരു ചിത്രങ്ങളിലെയും പ്രധാന താരങ്ങൾ ഒന്നിച്ചപ്പോഴുള്ള വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ചർച്ചയാകുന്നത്.

ലൂസിഫർ തെലുങ്കിൽ എത്തുമ്പോൾ ഗോഡ്ഫാദർ എന്നാണ് ചിത്രത്തിന്റെ പേര്, അയ്യപ്പനും കോശിയും ഭീംല നായക് എന്ന പേരിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിതാ ഗോഡ്ഫാദർ സെറ്റിൽ എത്തിയിരിക്കുകയാണ് ഭീംല നായകിലെ മുഖ്യകഥാപാത്രം പവൻ കല്യാൺ. അതേസമയം റിലീസിനൊരുങ്ങുന്ന ഭീംല നായകിന്റെ പ്രമോഷന്റെ ഭാഗമായാണ് വിഡിയോ പ്രേക്ഷകരിലേക്കെത്തുന്നത്. മലയാള ചിത്രം തെലുങ്കിലേക്കെത്തുമ്പോൾ മലയാളത്തിൽ നിന്നും ചിത്രത്തിന് ആരാധകർ ഏറെയാണ്, ഇത് ഉറപ്പുവരുത്തിക്കൊണ്ടാണ് സ്റ്റീഫൻ നെടുമ്പള്ളിയെ കാണാൻ അയ്യപ്പൻ നായർ എത്തി രീതിയിൽ മലയാളികൾക്കിടയിലും ഈ വിഡിയോ വൈറലാകുന്നത്.

Read also; ഒരു ഡാൻസ് പോടലാം, സിനിമാസെറ്റിൽ ചുവടുവയ്ക്കുന്ന ലളിതാമ്മ, ഹൃദ്യം ഈ വിഡിയോ

ഫെബ്രുവരി 25 മുതൽ പ്രേക്ഷകരിലേക്കെത്തുന്ന ഭീംല നായക്കിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പവൻ കല്യാൺ, റാണ ദഗ്ഗുബദി എന്നിവരാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി റാണ ദഗുബട്ടിയാണ് വേഷമിടുന്നത്. സച്ചി സംവിധാനം ചെയ്ത ചിത്രം സാഗർ കെ ചന്ദ്രയാണ് തെലുങ്കിൽ സംവിധാനം ചെയ്യുന്നത്‌. സിതാര എന്റർടൈൻമെന്റ്സാണ് നിർമാണം. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നിത്യ മേനോൻ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. അതേസമയം മലയാളത്തില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പ് ഇറങ്ങുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Story highlights: Ayyappan Nair Meets Stephan Nedumbally