തീവ്രം, സ്റ്റീഫന്‍ നെടുമ്പുള്ളിയുടെ ഈ നോട്ടം; ശ്രദ്ധേയമായി ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍

February 18, 2019

ഒരു നോട്ടംമതി ചിലതൊക്കെ പറയാന്‍ എന്നു കേട്ടിട്ടില്ലേ. ഇത്തരത്തില്‍ ഒരു നോട്ടമാണ് ഇപ്പോള്‍ ചലച്ചിത്രലോകത്ത് ശ്രദ്ധേയമാകുന്നത്. ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററിലാണ് ഈ നോട്ടം. മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാലിന്റെ ജ്വലിക്കുന്ന നോട്ടം തന്നെയാണ് പോസ്റ്ററിന്റെ മുഖ്യ ആകര്‍ഷണം. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററും.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക.

Read more: ഈ പാട്ട് കാണുന്ന ആര്‍ക്കും ഓര്‍ക്കാതിരിക്കാനാവില്ല ബാലഭാസ്‌കറിനെ; സ്മരണാഞ്ജലിയുമായി ഒരു താരാട്ട്‌

ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.