പ്രണയത്തിനു പ്രായമില്ലല്ലോ…; ശ്രദ്ധേയമായി ‘മേരേ പ്യാരേ ദേശ് വാസിയോമി’ലെ പ്രണയഗാനം

പ്രണയം പലപ്പോഴും അങ്ങനെയാണ്. പ്രായത്തിനുപോലും തോല്‍പിക്കാന്‍പറ്റാത്ത ഒന്ന്. വാര്‍ധക്യത്തിലും പലരും പ്രണയത്തെ അത്രമേല്‍ ആസ്വാദകരമാക്കാറുണ്ട്. കാലത്തിന്റെ ഒഴുക്കില്‍പെട്ട് ഉലയാത്ത ഒരു പ്രണയമാണ് ‘മേരേ പ്യാരേ ദേശ് വാസിയോം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിലൂടെ ദൃശ്യവല്‍കരിക്കുന്നത്.

ചിത്രത്തിലെ ‘പതിവായ്…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പറത്തുവിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും. വിനീത് ശ്രീനിവാസന്റെ മനോഹരമായ ആലാപനത്തെ പുകഴ്ത്തുന്നുണ്ട് പലരും. ദിന്‍നാഥ് പുത്തഞ്ചേരിയുടേതാണ് ഗാനത്തിലെ വരികള്‍. നന്ദഗോപനും ആരോമല്‍ ചേകവരും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്നു.

സന്ദീപ് അജിത് കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേരേ പ്യാരേ ദേശവാസിയോം’. റിമംമ്പര്‍ സിനിമാസിന്റെ ബാനറില്‍ സായി പ്രൊഡക്ഷന്‍സും അനില്‍ വെള്ളാപ്പിള്ളിലും ചേര്‍ന്നാണ് നിര്‍മ്മാണം.

Read more:പേടിപ്പെടുത്തുന്ന ആ നെടുനീളന്‍ ഡയലോഗ് സേതുപതി പറഞ്ഞത് ഇങ്ങനെ; വൈറലായി സൂപ്പര്‍ ഡീലക്‌സിന്റെ ഡബ്ബിങ് വീഡിയോ

നിര്‍മ്മല്‍ പാലാഴി, അഷ്‌ക്കര്‍ സൗദാന്‍, ദിനേശ് എരഞ്ഞിക്കല്‍, വിനോദ് കോഴിക്കോട്, ജയരാജ്, നീന കുറുപ്പ്, ആര്യാദേവി, അഞ്ജലി സജയന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.