അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി മെസഞ്ചർ
February 7, 2019
ചില മെസേജുകൾ ചിലപ്പോൾ അയച്ചുകഴിഞ്ഞതിന് ശേഷം വേണ്ടായെന്ന് തോന്നാറുണ്ട്. അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ നേരത്തെ വാട്സാപ്പിൽ ലഭ്യമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ്ബുക്ക് മെസേജിംഗ് ആപ്പ് മെസഞ്ചറും ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അയച്ച മെസേജ് പത്തു മിനിട്ടിനകം കളയാൻ പറ്റുന്ന തരത്തിലാണ് ഓപ്ഷൻ നിലവിൽ വന്നിരിക്കുന്നത്. ചൊവ്വാഴ്ച്ച പുറത്തിറക്കിയ പുതിയ ഫീച്ചറിലാണ് അയച്ച മെസേജ് റിമൂവ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
മെസേജിന്റെ സ്ഥാനത്ത് മെസേജ് റിമൂവ് ചെയ്തതായുള്ള വിവരമായിരിക്കും മെസേജ് ലഭിക്കേണ്ട വ്യക്തിക്ക് ഈ സൗകര്യം നിലവിൽ വന്നതോടെ കാണാൻ സാധിക്കുക.