‘മിസ്റ്റര്‍ ലോക്കലാ’യി ശിവകാര്‍ത്തികേയന്‍, ഒപ്പം നയന്‍താരയും;തരംഗമായി ടീസര്‍

February 18, 2019

തമിഴകത്തുമാത്രമല്ല മലയാളക്കരയിലുമുണ്ട് ശിവകാര്‍ത്തികേയന് ആരാധകര്‍ ഏറെ. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമുണ്ട് ചിത്രത്തില്‍ എന്നതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ആരാധക പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് മിസ്റ്റര്‍ ലോക്കലിന്റെ ടീസര്‍ പുറത്തിറങ്ങി. ‘വേലൈക്കാരന്’ ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒരുമിക്കുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’.

ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നര്‍മ്മമുഹൂര്‍ത്തങ്ങളും ടീസറില്‍ ഇടംനേടിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ രണ്ട് ദിവസംകൊണ്ട് മുപ്പത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

Read more: ഈ പാട്ട് കാണുന്ന ആര്‍ക്കും ഓര്‍ക്കാതിരിക്കാനാവില്ല ബാലഭാസ്‌കറിനെ; സ്മരണാഞ്ജലിയുമായി ഒരു താരാട്ട്‌

എം രാജേഷ് ആണ് ‘മിസ്റ്റര്‍ ലോക്കല്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സതീഷ്. യോഗി ബാബു, രാധിക ശരത്കുമാര്‍, ഹരിജ എന്നിവരും മിസ്റ്റര്‍ ലോക്കലില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.