ക്ലാസ്സ് മുറിയിലെ ഡെസ്കിൽ കൊട്ടി പാടിയ കുട്ടിത്താരങ്ങൾ കോമഡി ഉത്സവ വേദിയിൽ; വീഡിയോ കാണാം..

February 20, 2019

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ രണ്ട് കുട്ടിത്താരങ്ങളാണ് മുഹമ്മദ് നയീം, മുഹമ്മദ് അഫീഫ്. ക്ലാസ് റൂമിലിരുന്ന് പാട്ടുപാടിയും ഡസ്കിൽ താളമിട്ടും വൈറലായ ഈ കുട്ടികലാകാരന്മാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുകയാണ് ഈ താരങ്ങൾ.

കണ്ണൂർ സ്വദേശികളായ ഈ മിടുക്കന്മാർ മുണ്ടയാട് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. പാട്ടിനോടുള്ള മുഹമ്മദ് അഫീഫ് എന്ന കുട്ടിയുടെ താത്പര്യം ശാസ്ത്രീയ സംഗീതം പഠിക്കുന്നതിൽ വരെ എത്തിച്ചിരിക്കുകയാണ്. ഡെസ്കിൽ താളമിട്ട മുഹമ്മദ് നയീം ചിത്രരചനയിലും മികവ്  പുലർത്തുന്നയാളാണ്. പഠനത്തിലും ഒന്നാമനാണ് ഈ കുട്ടിമിടുക്കൻ.

Read also: ക്ലാസ് റൂമിലിരുന്ന് പാട്ടുപാടിയും താളം പിടിച്ചും രണ്ട് കുരുന്നുകൾ; വീഡിയോ കാണാം..