കാക്കിക്കുള്ളിലെ കലാകാരൻ മുഹമ്മദ് റാഫി; വീഡിയോ കാണാം..

February 15, 2019

കേരളാ പോലീസിലെ ഗായക പ്രതിഭ, കാക്കിക്കുള്ളിലെ കലാകാരൻ മുഹമ്മദ് റാഫി കോമഡി ഉത്സവ വേദിയിൽ. കൊല്ലം ജില്ലക്കാരനായ റാഫി, പത്തനംതിട്ടയിലെ ക്രൈംബ്രാഞ്ചിൽ എ എസ് ഐ ആയി ജോലി നോക്കുകയാണ്. ജോലിത്തിരക്കുകൾക്കിടയിലും ഗാനമേളകളിൽ നിറസാന്നിധ്യമാകുന്ന റാഫി, 1990 മുതൽ  ഗാനമേളകളിലൂടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വേദികളിൽ ഗാനം ആലപിച്ചിട്ടുണ്ട്.

ആലാപന മികവിലൂടെ മികച്ച ഗാനങ്ങൾ ആരാധകർക്ക് സമ്മാനിക്കുന്ന താരം സപ്തസ്വര എന്ന ഗായക ഗ്രൂപ്പിലെ ഹിന്ദി ഗായകനാണ്. കോമഡി ഉത്സവ വേദിയിൽ എത്തിയ മുഹമ്മദ് റാഫിയുടെ ഗാനം കേൾക്കാം..