ഈ ചിത്രമാണ് ഇവരെ അവാർഡിന് അർഹരാക്കിയത്; ‘ചോല’യുടെ ടീസർ കാണാം..

February 28, 2019

നിമിഷ സജയൻ എന്ന യുവ നടിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ചോല. എസ് ദുർഗയ്ക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണിത്. ജോജു ജോർജും നിമിഷ സജയനുമാണ് ചിത്രത്തിൽ മുഖ്യ കഥാ പാത്രങ്ങളായി എത്തുന്നത്. ഈ ചിത്രത്തിലെ ജോജുവിന്റെ അഭിയനവും ജോസഫ് എന്ന ചിത്രത്തിലെ അഭിനയവുമാണ് താരത്തെ മികച്ച സ്വഭാവ നടനായി തിരഞ്ഞെടുത്തത്തിന് ആധാരമായത്. പുതുമുഖം അഖിൽ വിശ്വനാഥനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എഴുത്തുകാരനായ കെ വി മണികണ്ഠനും സനൽ കുമാറും ചേർന്നാണ് ചിത്രത്തിൻെറ തിരക്കഥ തയാറാക്കിയിരിക്കുന്നത്. നീവ് ആർട്ട് മൂവീസിന്റെ ബാനറിൽ അരുണ മാത്യുവും ഷാജി മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് സനൽ കുമാർ ശശിധരന്റെ എസ് ദുർഗ. ഒരാൾപൊക്കം, ഒഴിവു ദിവസത്തെ കളി, ഉന്മാദിയുടെ മരണം എന്നിവയാണ് സനൽ കുമാറിന്റെ മറ്റ് മികച്ച ചിത്രങ്ങൾ.

നിമിഷ സജയനെയും ജോജുവിനെയും സംസ്ഥാന അവാർഡിന് കരസ്ഥമാക്കിയ ചോല എന്ന ചിത്രത്തിന്റെ ടീസർ കാണാം..

അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ജോജു പ്രധാന കഥാപാത്രമായ ജോസഫ് എന്ന സിനിമയിലെ ഒരു വീഡിയോ രംഗം. സിനിമയുടെ ആരംഭത്തില്‍ തന്നെയുള്ള കുറ്റാന്വേഷമരംഗമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചലച്ചിത്ര ലോകത്ത് സിമ്പിളായി വന്ന് കൈയടി നേടിയ നായകനാണ് ജോജു ജോര്‍ജ്. ജോസഫ് എന്ന സിനിമയിലെ ഈ കുറ്റാന്വേഷണരംഗത്തിലും അങ്ങനെതന്നെ.

ടൈറ്റില്‍ റോളിലെത്തുന്ന ജോജുവിന്റെ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോസഫിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.