അപൂര്‍വ്വ പ്രണയകഥയുമായി ‘ഫോട്ടോഗ്രാഫ്’; ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

February 19, 2019

ചലച്ചിത്ര ആസ്വാദകര്‍ക്ക് മുമ്പില്‍ ശ്രദ്ധേയമാവുകയാണ് ‘ഫോട്ടോഗ്രാഫ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. അപൂര്‍വ്വമായൊരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇതുതന്നെയാണ് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണവും. റിതേഷ് ബത്രയാണ് ‘ഫോട്ടോഗ്രാഫ്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

മുംബൈയില്‍ വെച്ചുകണ്ടുമുട്ടുന്ന രണ്ട് അപരിചിതരു9ടെ കഥയാണ് ചിത്രം പറയുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. നവാസുദ്ദീന്‍ സിദ്ധിഖിയും സാന്‍യ മല്‍ഹോത്രയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

Read more: ചിരി പടര്‍ത്തി ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യുടെ ട്രോള്‍ വീഡിയോ

‘ദ് ലഞ്ച് ബോക്‌സ്’, ‘സെന്‍സ് ഓഫ് എന്‍ എന്‍ഡിങ്’ എന്നീ ചിത്രങ്ങള്‍ക്കുശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫോട്ടോഗ്രാഫ്’. ഫോട്ടോഗ്രാഫറായാണ് നവാസുദ്ദീന്‍ സിദ്ധിഖി ചിത്രത്തിലെത്തുന്നത്. ഫറൂക്ക് ജാഫര്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി, വിജയ് റാസ്, ജിം സര്‍ബ്, ആകാശ് സിന്‍ഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രം മാര്‍ച്ച് 15ന് തീയറ്ററുകളിലെത്തും.