ഹീറോ എപ്പോൾ വരും? പൃഥ്വിയെയും ഞെട്ടിച്ച് ആരാധകർ; രസകരമായ അനുഭവം വെളിപ്പെടുത്തി താരം, വീഡിയോ കാണാം..

February 2, 2019

അടുത്തിടെ ആരാധകരും ട്രോളന്മാരും ഏറെ ആഘോഷിച്ച ഒരു വാർത്തയായിരുന്നു ടോവിനോയുടെ അടുത്തേക്ക് ഉണ്ണിമുകുന്ദാ എന്ന് വിളിച്ച് ഓടിയെത്തിയ ഒരു ആരാധികയുടെ കഥ..  ഇപ്പോഴിതാ സൂപ്പർതാരം പൃഥ്വിരാജിനും ഇങ്ങനെയൊരു അനുഭവം ഉണ്ടായി. നയൻ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു പ്രിഥ്വിയുടെ ഈ രസകരമായ അനുഭവം.

പൃഥ്വിയുടെ അടുത്തെത്തിയ ആൾ ഹീറോ എപ്പോൾ വരും എന്ന് ചോദിച്ച അനുഭവമാണ് പൃഥ്വി വെളിപ്പെടുത്തിയിരിക്കുന്നത്. രസകരമായ ഈ അനുഭവം ഒരു ഇന്റർവ്യൂനിടയിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഹിമാലയത്തിലായിരുന്നു നയന്റെ ചിത്രീകരണം നടന്നത്. അവിടെ തന്നെ പല ഹോട്ടലുകളിൽ ഷൂട്ട് ഉണ്ടായിരുന്നു. അർമാൻ എന്നൊരു ഹോട്ടലില്‍ ഷൂട്ടിങ് നടക്കുന്ന സമയം. സാങ്കേതികപ്രവർത്തകരും സംവിധായകനുമൊക്കെ ഹോട്ടലിൽ എത്തി. പൃഥ്വിയും അവർക്ക് പിന്നാലെ ഹോട്ടലിൽ വന്നിറങ്ങി. അപ്പോഴാണ് ഹോട്ടലിലെ ഒരാൾ ഓടിവന്ന് ഹീറോ എപ്പോൾ വരുമെന്ന് പ്രിഥ്വിയോട് ചോദിച്ചത്. ഇത് കേട്ട് താൻ ആകെ ചമ്മിയെന്നും വേഗം തന്നെ കീയും വാങ്ങി റൂമിലേക്ക് പോയി എന്നുമാണ് പൃഥ്വി വെളിപ്പെടുത്തിയിരിക്കുന്നത്.

പൃഥ്വിക്കുണ്ടായ രസകരമായ ഈ അനുഭവം കേൾക്കാം…