സംഗീതത്തെ നെഞ്ചേറ്റി ഒരു കലാകുടുംബം; വീഡിയോ കാണാം…

February 20, 2019

കോമഡി ഉത്സവ വേദിയെ സംഗീത സാന്ദ്രമാക്കാൻ എത്തിയിരിക്കുകയാണ് ഒരു കലാ കുടുംബം. സംഗീതോപകരണങ്ങളിൽ വിസ്‌മയം സൃഷ്‌ടിക്കുകയാണ് ബിജു പനയ്ക്കലും മക്കളായ യദുവും വിധുവും. 35 വർഷത്തിലധികമായി കലാരംഗത്ത് പ്രവർത്തിച്ച് വരുന്ന താരമാണ് ബിജു പനയ്ക്കൽ.

താൻ ആർജിച്ചെടുത്ത സംഗീതം മക്കൾക്കും പകർന്ന് കൊടുക്കുകയാണ് ഈ കലാകാരൻ. മനോഹരമായി സംഗീതോപകരങ്ങൾ കൈകാര്യം ചെയ്യുന്ന യദു കൃഷ്‍ണൻ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പുല്ലാംകുഴലിൽ വിസ്‌മയം സൃഷ്‌ടിക്കുന്ന വിധു ബിഎ ഒന്നാം വർഷ വിദ്യാർത്ഥിയുമാണ്.

മൂൺ ലൈറ്റ് മെലഡീസ് എന്ന പേരിൽ സ്വന്തമായി മ്യൂസിക് ട്രൂപ്പ് നടത്തിവരുകയാണ് ബിജുവും കുടുംബവും. വീഡിയോ കാണാം..