ഒരു കയറില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് രണ്ട് കലാകാരന്‍മാര്‍; വീഡിയോ

February 15, 2019

സാഹസീക നൃത്ത ഇനങ്ങളില്‍ താല്‍പര്യമുള്ള രണ്ട് കലാകാരന്മാരാണ് അരുണ്‍ വിഷ്ണുവും അനുവിന്ദും. വിപീഷ് മാസ്റ്റര്‍ നേതൃത്വം നല്‍കുന്ന സ്‌കോര്‍പിയോണ്‍ എന്ന നൃത്തവിദ്യാലയത്തിലെ താരങ്ങളാണ് ഇരുവരും. കോഴിക്കോട് ജില്ലയിലെ കൊല്ലമാണ് ഇവരുടെ സ്വദേശം.

നിരവധി സ്‌റ്റേജുകളില്‍ ഇതിനോടകംതന്നെ ഈ മിടുക്കന്‍മാര്‍ സാഹസീക നൃത്തംകൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കോമഡി ഉത്സവവേദിയിലെത്തിയ ഇരുവരും അതിശയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്.

റോപ് ഡാന്‍സിന്റെ അമ്പരപ്പിക്കുന്ന പ്രകടനത്തിനാണ് ചിരിഉത്സവവേദി സാക്ഷ്യം വഹിച്ചത്. കണ്ണ് മൂടിക്കെട്ടികൊണ്ടുള്ള പ്രകടനവും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

മുന്നറിയിപ്പ്: ഈ ദൃശ്യങ്ങളില്‍ കാണുന്ന പെര്‍ഫോമെന്‍സ് അനുകരിക്കുന്നത് അപകടകരമാണ്.