സമൂഹ മാധ്യമങ്ങളിൽ തരംഗമായി ചെരുപ്പ് സെൽഫി; ബോളിവുഡിലും ശ്രദ്ധയാകർഷിച്ച് കുട്ടികൾ

February 5, 2019

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ക്യാമറക്ക് പകരം ചെരിപ്പ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് പോസ് ചെയ്യുന്ന കുട്ടികളുടെ സെല്‍ഫി. നിഷ്കളങ്കമായ ഈ ചിത്രം ബോളിവുഡിലടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു.

അനുപം ഖേര്‍, ബൊമന്‍ ഇറാനി, അതുല്‍ കസ്ബേക്കര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രം ഷെയർ ചെയ്‌തത്‌. ബൊമന്‍ ഇ​റാ​നി​ ഈ ചിത്രം ട്വീറ്റ് ചെയ്‌തതോടെ ട്വീ​റ്റി​ന്​ 33,000ത്തോ​ളം ലൈ​ക്കു​ക​ളും 5000ത്തി​ലേ​റെ റീ​ട്വീ​റ്റു​ക​ളു​മാ​ണ്​ ല​ഭിച്ചത്.

അതേസമയം ഈ കുട്ടികളെ ആര്‍ക്കെങ്കിലും അറിയാമോ എന്ന സംശയവുമായി നിരവധി ആളുകളും രംഗത്തെത്തി. ഫോട്ടോഗ്രാഫറും നിര്‍മാതാവുമായ അതുല്‍ കസ്ബേക്കര്‍ ചിത്രം പോസ്റ്റ് ചെയ്ത് ഈ കുട്ടികളെ അന്വേഷിച്ചപ്പോൾ ഈ ചിത്രം ഫോട്ടോഷോപ്പ് ആകാമെന്ന അഭിപ്രായവുമായി അമിതാഭ് ബച്ചനും രംഗത്തെത്തി. ചെരിപ്പ് പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈയ്ക്ക് മുതിർന്ന ആളുടെ കയ്യുടെ വലിപ്പം ഉണ്ടെന്നുള്ള ബച്ചന്റെ സൂക്ഷ്മ കണ്ടുപിടുത്തം ശരിവച്ച് ഇതോടെ നിരവധി ആളുകൾ കമന്റ് ചെയ്തു.

എങ്കിലും നിഷ്കളങ്കമായ ചിരിയോടുകൂടി നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

Came across this beauuuuuutiful picture which I had to share . “HAPPINESS “ truly a state of mind !!!

A post shared by Suniel Shetty (@suniel.shetty) on