സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘സുന്ദരി ഓട്ടോ’ കോമഡി ഉത്സവവേദിയില്‍; വീഡിയോ

February 7, 2019

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന പേരാണ് അരുണ്‍ കുമാര്‍. മക്കള്‍ക്ക് കളിക്കാന്‍ ഹൈടെക് ഓട്ടോ നിര്‍മ്മിച്ചാണ് അരുണ്‍കുമാര്‍ എന്ന പ്രതിഭാശാലി സോഷ്യല്‍ മീഡിയയുടെ പ്രീയപ്പെട്ടവനായത്. ഇടുക്കി ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി നേക്കുകയാണ് അരുണ്‍ കുമാര്‍.

കുട്ടിക്കാലം മുതല്‍ക്കേ വാഹനപ്രീയനാണ് അരുണ്‍. വാഹനങ്ങളോടുള്ള ആ ഇഷ്ടം തന്നെയാണ് തന്റെ മക്കള്‍ക്ക് ഓട്ടോയും ജീപ്പും ബൈക്കുമെല്ലാം നിര്‍മ്മിച്ചുനല്‍കാന്‍ അരുണ്‍ കുമാറിനെ പ്രേരിപ്പിച്ചതും. സുന്ദരി എന്നു പേരിട്ടിരിക്കുന്ന ഓട്ടോയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഏഴരമാസത്തെ കഠിന പ്രയത്‌നംകൊണ്ടാണ് മനോഹരമായ ഹൈടെക് ഓട്ടോറിക്ഷ അരുണ്‍കുമാര്‍ നിര്‍മ്മിച്ചത്. കോമഡി ഉത്സവവേദിയിലേക്ക് സുന്ദരി ഓട്ടോയിലാണ് അരുണ്‍കുമാറിന്റെ മക്കള്‍ എത്തിയത്. മ്യൂസിക് സിസ്റ്റവും വൈപ്പറുംമെല്ലാം ഘടിപ്പിച്ച അരുണിന്റെ ഓട്ടയ്ക്ക് സദസ് നിറഞ്ഞു കൈയടിച്ചു. മനോഹരമായൊരു ഗാനവും അരുണ്‍ കുമാര്‍ ചിരി ഉത്സവവേദിയില്‍ ആലപിച്ചു.