വേദിയെ പൊട്ടിച്ചിരിപ്പിച്ച് ശ്രീഹരി; വീഡിയോ കാണാം…

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. മധുര സുന്ദര ഗാനങ്ങളുമായി വേദി കീഴടക്കാൻ എത്തുന്ന കുട്ടിഗായകരുടെ പാട്ടുകൾ കാണികളുടെ മനസും കണ്ണും കീഴടക്കുമ്പോൾ, ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും മലയാളി പ്രേക്ഷകരുടെ സ്വന്തം മക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
ടോപ് സിംഗർ വേദിയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത കുട്ടിഗായകനാണ് ശ്രീഹരീ. പാട്ടിനൊപ്പം കൊച്ചുവാർത്തമാനങ്ങളുമായി എത്തുന്ന ഈ മിടുക്കന്റെ പാട്ടിനും കൊച്ചുവാർത്തമാനങ്ങൾക്കും ആരാധകർ ഏറെയാണ്. ഇത്തവണ ഗിരീഷ് പുത്തഞ്ചേരി റൗണ്ടിൽ ‘ചാഞ്ചക്കം തെന്നിയും താളത്തിൽ തെന്നിയും’ എന്ന മനോഹര ഗാനമാണ് ആലപിച്ചത് ‘ജോണി വാക്കർ’ എന്ന ചിത്രത്തിലേതാണ് ഈ മനോഹരമായ പാട്ട്. ഗിരീഷ് പുത്തഞ്ചേരി രചിച്ച് എസ് പി വെങ്കിടേഷ് സംഗീതം നൽകിയ ഈ ഗാനം കെ ജെ യേശുദാസാണ് പാടിയിരിക്കുന്നത്.
ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8-നാണ് ടോപ് സിംഗർ നിങ്ങൾക്ക് മുന്നിലെത്തുന്നത്.