സംസ്ഥാന ചലച്ചിത്ര അവാർഡ്; മത്സരത്തിനില്ലെന്ന് മോഹൻലാലും മഞ്ജു വാര്യരും

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരത്തിനില്ലെന്ന് വെളിപ്പെടുത്തി മോഹൻലാലും മഞ്ജു വാര്യരും രംഗത്തെത്തിയെന്ന് സൂചന. 49-മത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ മികച്ച നടനും നടിയ്ക്കുമുള്ള നോമിനേഷനുകളിലാണ് ഇരുവരുടെയും പേരുകൾ ഉള്ളത്.
ഒടിയൻ,കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹൻലാൽ മികച്ച നടന്റെ പട്ടികയിൽ ഇടം നേടിയത്, ഇതേ ചിത്രത്തിലെ അഭിനയത്തിനും ആമിയിലെ അഭിനയത്തിനുമാണ് മഞ്ജു വാര്യരുടെ പേരുകൾ പട്ടികയിൽ ഇടം നേടിയത്.
മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ജയസൂര്യ, ഫഹദ് ഫാസില്‍, ജോജു ജോർജ്, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ നിൽക്കുന്നത്.. മികച്ച നടിയുടെ വിഭാഗത്തിൽ അനു സിതാര, ഐശ്വര്യ ലക്ഷ്മി, ഉർവശിഎന്നിവരാണ് മുൻനിരയിൽ ഉള്ളത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും മോഹൻലാൽ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. ഇത്തവണയും അദ്ദേഹം മത്സരത്തിനില്ലെന്ന് ജൂറിയെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകൾ.