ഇനി തുറന്നു ചിരിച്ചോളൂ; മഞ്ഞ നിറമുള്ള പല്ലിന് ഇവിടെയുണ്ട് പരിഹാരം…

February 7, 2019

മനോഹരമായ പല്ലുകൾ ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ പലരെയും അലട്ടുന്ന ഒന്നാണ് മഞ്ഞ നിറത്തിലുള്ള പല്ലുകൾ. പല്ലിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് പല ചികിത്സാരീതികളും നിലവില്‍ ഉണ്ട്. എന്നാല്‍ പല്ലിന്റെ സംരക്ഷണത്തിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നാടന്‍ പൊടികൈകളുണ്ട്.

രാത്രിയും രാവിലെയും പല്ലു തേയ്ക്കുന്നത് പല്ലിനെ ഒരു പരിധി വരെ സംരക്ഷിക്കും. ടൂത്ത് പേസ്റ്റിന് പകരം ഉമിക്കരി ഉപയോഗിക്കുന്നത് പല്ലിന്റെ മഞ്ഞ നിറം മാറ്റും. എന്നാൽ പല്ലിന്റെ മഞ്ഞ നിറം മാറ്റാൻ ഏറ്റവും നല്ല മാർഗം മഞ്ഞൾ ഉപയോഗിച്ച് പല്ല് തേക്കുക എന്നതാണ്. ഇത് പല്ലിലെ കറുത്ത കുത്തുകൾ മാറ്റുന്നതിനും കറ ഇല്ലാതാക്കുന്നതിനും സഹായിക്കും.

അല്‍പം മഞ്ഞള്‍ പൊടി ഉപ്പ് ചേര്‍ത്ത് ചെറുനാരങ്ങാ നീരില്‍ ചാലിക്കുക. ഈ മിശ്രിതം കൊണ്ട് രണ്ടോ മൂന്നോ മിനുറ്റ് നേരം പല്ല് തേക്കുക. പിന്നീട് വെള്ളമുപയോഗിച്ച് വായ് കഴുകാം ഇതും പല്ലിന്റെ മഞ്ഞ നിറത്തിന് പരിഹാരമാകും.