ഓഡിയന്സിന്റെ ഇഷ്ടഗാനവുമായി ടോപ്സിംഗര്‍ വേദിയില്‍ തേജസ്
February 1, 2019

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്സ് ടോപ് സിംഗര്‍ ഓരോ ദിവസവും കുട്ടിത്താരങ്ങളുടെ മനോഹരഗാനങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്നു. ടോപ്സിംഗറില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകര്‍ പ്രേക്ഷകന് ഇടമുള്ള പാട്ടും ആലപിക്കാറുണ്ട്.
ഓഡിയന്‍സ് ചോയ്സ് റൗണ്ടില്‍ ഇത്തവണ പാടാനെത്തിയത് തേജസ് ആണ്. ആലാപനമാധുര്യംകൊണ്ട് ഇതിനോടകംതന്നെ ഒട്ടനവധി ആരാധകരും തേജസിനുണ്ട്.
ഷെര്‍ലിന്‍ സെബാസ്റ്റ്യാന്‍ എന്ന പ്രേക്ഷകയുടെ ഇഷ്ടപ്രകാരമാണ് തേജസ് പാടാനെത്തിയത്. ‘ചന്ദമണി സന്ധ്യകളുടെ…’ എന്നു തുടങ്ങുന്ന ഗാനമാണ് തേജസ് ടോപ് സിംഗര്‍ വേദിയില്‍ ആലപിച്ചത്.