തേങ്ങാപ്പാലിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്..
ആരോഗ്യവും കരുത്തും ഭംഗിയുമുള്ള മുടി ഓരോ പെണ്ണിന്റെയും സ്വപ്നമാണ്. മുഖത്തിന്റെ ഭംഗിക്കൊപ്പം മുടിയുടെ അഴകിലും ആകര്ഷിക്കപെടുന്നവരാണ് നമ്മളിൽ പലരും. മുഖ സൗന്ദര്യത്തിനും മുടിയുടെ അഴകിനുമൊക്കെയായി നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നവർക്ക് ഒരു ആശ്വാസമാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ വിറ്റമിൻ സി, ഇ, അയണ്‍, സോഡിയം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
മുഖകാന്തിയ്ക്കും ചർമ്മ സംരക്ഷണത്തിനും തേങ്ങാപ്പാൽ ശരീരത്തിൽ തേച്ചു പിടിപ്പിയ്ക്കുന്നത് ഒരു ശാശ്വത പരിഹാരമാണ്. തേങ്ങാപ്പാലിൽ അല്പം മഞ്ഞൾ ചേർത്ത ശേഷം ഇത് ശരീരത്തിലും മുഖത്തും തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. ഇതും ചർമ്മം വെട്ടിത്തിളങ്ങാൻ സഹായിക്കും.
മുടി തഴച്ച് വളരാനും അത്യുത്തമമാണ് തേങ്ങാപ്പാൽ. മുക്കാല്‍ക്കപ്പ് തേങ്ങാപ്പാലില്‍ അരക്കപ്പ് വെള്ളം ചേര്‍ക്കുക. ഈ മിശ്രിതം ശിരോചര്‍മത്തില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വൃത്തിയായി കഴുകുക. തേങ്ങാപ്പാല്‍ കണ്ടീഷനിങ് ഇഫക്ട് നല്കുന്നതിനാല് മുടി മൃദുലമാകാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചര്‍മത്തിലെ ചൊറിച്ചില്‍, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാല്‍ സഹായിക്കും.