ബ്ലാക്ക് സർക്കിൾസ് അകറ്റാൻ ചില എളുപ്പമാർഗങ്ങൾ…
മുഖം മനസിന്റെ കണ്ണാടി ആണെന്നാണ് ചൊല്ല്, അതുകൊണ്ടുതന്നെ ഈ കണ്ണാടി എപ്പോഴും വെട്ടിത്തിളങ്ങി നില്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് നിറം. ഉറക്കകുറവുകൊണ്ടും, കണ്ണിന് ഉണ്ടാകുന്ന സ്ട്രെയിൻ കൊണ്ടുമെല്ലാം ഇത് സംഭവിക്കാം.
അതുകൊണ്ടുതന്നെ കണ്ണിന്റെ സംരക്ഷണത്തിന്, വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ നോക്കാം..കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ വീട്ടില്‍ തന്നെ നമ്മുക്ക് ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത ചില മാർഗങ്ങൾ ഉപയോഗിച്ചും കണ്ണിന് ചുറ്റുമുള്ള പാടുകൾ മാറ്റാൻ സാധിക്കും.
കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന സ്ട്രെയിനാണ് കൺ തടങ്ങളിൽ ഉണ്ടാകുന്ന കറുപ്പിന് പിന്നിൽ. അതുപോലെ തന്നെ ഉറക്കമില്ലായ്മ, മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, വിഷാദം, ഉത്കഠ എന്നിവയും ഇതിന് കാരണമാകാറുണ്ട്..
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്ക കുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കൃത്യസമയത്ത് ഉറങ്ങുക എന്നതുതന്നെയാണ്. കണ്ണിന് ആവശ്യമായ റെസ്റ്റ് നൽകുന്നതോടെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയുകയും പതിയെ അത് ഇല്ലാണ്ടാവുകയും ചെയ്യും..
വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. എല്ലാവര്ക്കും ഇഷ്ടമുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറ കൂടിയാണ് വെള്ളരിക്ക. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ് വെള്ളരിക്ക. വെള്ളരിക്ക മുറിച്ചോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനുട്ട് സമയം കണ്തടങ്ങളില് വെയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
ചർമത്തിന്റെ വരൾച്ച മാറ്റാൻ വെള്ളരിക്കാനീരും അൽപം തൈരും ചേർത്തിട്ടാൽ മതി. സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് മാറാനും വെളളരിക്ക നല്ലതാണ്. പാലും വെള്ളരിക്കാനീരും ചേർത്തു പുരട്ടിയാല്‍ കരുവാളിപ്പ് മാറും.വെള്ളരിക്കാനീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകികളയുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. നാരങ്ങാനീരും വെളളരിക്കയും ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
ഒരു ടീസ്പൂണ്‍ തക്കാളി നീരും, നാരങ്ങ നീരും മിശ്രിതമാക്കി കറുപ്പ് നിറമുള്ളിടത്ത് തേക്കുക. പത്ത് മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് കണ്ണിന് ചുറ്റുമുള്ള ബ്ലാക്ക് സർക്കിൾസ് കളയാൻ അത്യുത്തമമാണ്.
കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്നവയാണ് ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ. ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയിലോ ഒലീവ് ഓയിലോ കണ്തടങ്ങളില് തേച്ച് മസാജ് ചെയ്യുക. പിന്നീട് അത് കഴുകി കളയുക. ഇതും കണ്ണിന്റെയും മുഖത്തിന്റെയും ഭംഗി വർധിപ്പിക്കാൻ സഹായിക്കും.