കുട്ടികുറുമ്പിക്ക് കൂട്ടായി ഡോറ; രസകരമായ വീഡിയോ കാണാം…

ടോപ് സിംഗർ വേദിയിലെ കുട്ടിക്കുറുമ്പന്മാരുടെ പാട്ടുകൾക്കും കുട്ടിവർത്തമാനങ്ങൾക്കുമെല്ലാം ആരാധകർ ഏറെയാണ്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സുന്ദരികുട്ടി ദിയമോളും കുട്ടികുറുമ്പൻ ശ്രീഹരിയും.
‘മഞ്ഞകുഞ്ഞിക്കാലുള്ള ചക്കി പൂച്ചയ്ക്ക് ചക്കര തിന്നാനുള്ളില് മോഹമുദിച്ചല്ലോ’ എന്ന മനോഹരഗാനമാണ് ദിയക്കുട്ടി വേദിയിൽ ആലപിച്ചത്. മനോഹരമായി ദിയക്കുട്ടി ആലപിച്ച ഈ ഗാനത്തിന് നിറഞ്ഞ കൈയ്യടിയാണ് വേദിയിൽ ലഭിച്ചത്.
ദിയക്കുട്ടിയുടെ മനോഹര ഗാനത്തിനൊപ്പം സർപ്രൈസായി എത്തിയ ശ്രീഹരിയുടെ എൻട്രിയും വേദിയെ കൂടുതൽ ആവേശത്തിലാക്കി. ഡോറയായി വേദിയിൽ എത്തിയ ശ്രീഹരിയുടെയും ദിയക്കുട്ടിയുടെയും രസകരമായ വീഡിയോ കാണാം..
ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും,അനുരാധയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.മനോഹരഗാനങ്ങളുമായി എത്തുന്ന ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും മലയാളി പ്രേക്ഷകരുടെ സ്വന്തം മക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്
ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8-നാണ് ടോപ് സിംഗർ നിങ്ങൾക്ക് മുന്നിലെത്തുന്നത്.