സുന്ദരഗാനവുമായ് ടോപ് സിംഗര്വേദിയില് ജെനിഫര്‍
February 25, 2019

ആലാപനമികവുകൊണ്ട് ടോപ്സിംഗരില് കൈയടി നേടുന്ന പാട്ടുകാരിയാണ് ജെനിഫര്‍. മനോഹരമായ ഗാനങ്ങളാണ് ഓരോ റൗണ്ടുകളിലും പാടാനായി ജെനിഫര്‍ തെരഞ്ഞെടുക്കാറുള്ളതും. ഇത്തവണയും മനോഹരമായൊരു ഗാനവുമായാണ് ജെനിഫര്‍ ടോപ് സിംഗര്‍ വേദിയിലെത്തിയത്.
ഹിമശൈല… എന്നു തുടങ്ങുന്ന മനോഹരഗാനമാണ് ജെനിഫര്‍ പാടിയത്. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലേതാണ് ഈ ഗാനം. എംഡി രാജേന്ദ്രന്റെ വരികള്‍ക്ക് ജി ദേവരാജന്മാസ്റ്റര് ഈണം പകര്ന്നിരി്കകുന്നു. പി. മാധുരിയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.