ക്യൂട്ട് പെര്‍ഫോമെന്‍സുമായി വൈഷ്ണവിക്കുട്ടി; വീഡിയോ
February 15, 2019
പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗര്‍ ഓരോ ദിവസവും മനോഹരമായ പാട്ടുകള്‍ക്കൊണ്ട് ടോപ്സിംഗര്‍ വേദി സുന്ദരമാകുന്നു. ടോപ്സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്കും ആരാധകര്‍ ഏറെയാണ്.
ആലാപനമാധുര്യംകൊണ്ട് പ്രേക്ഷകര്‍ നെഞ്ചിറ്റിയ കുട്ടിപ്പാട്ടുകാരിയാണ് വൈഷ്ണവിക്കുട്ടി. മനോഹരമായൊരു ഗാനവുമായാണ് ഫേവറേറ്റ് റൗണ്ടില്‍ വൈഷ്ണവി പാടാനെത്തിയത്. ‘നീലാഞ്ജന പൂവിന്…’എന്നു തുടങ്ങുന്ന ഗാനമാണ് കുട്ടിപ്പാട്ടുകാരി ആലപിച്ചത്.
പൈതൃകം എന്ന സിനിമയിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് എസ്പി വെങ്കിടേഷ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയും ബോംബെ ജയശ്രീയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.






