തേച്ചിട്ട് പോയ കാമുകിക്ക് ഇതിലും വലിയ പണി സ്വപ്‌നങ്ങളില്‍ മാത്രം; വീഡിയോ കാണാം

February 13, 2019

വാലെന്റൈന്‍സ് ഡേയ്ക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു പലരും. നാടും നഗരവുമെല്ലാം പ്രണയക്കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞുതുടങ്ങി. ജീവിതം പ്രേമപൂര്‍ണ്ണമായിരിക്കണമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍തന്നെ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ… ഓരോരുത്തര്‍ക്കും കാണും പ്രണയത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ പലതും. പലരിലും അത്രമേല്‍ ആഴത്തല്‍ വേരൂന്നിയിട്ടുണ്ട് ഈ ‘മഹാപ്രണയം’.

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി മുന്നേറുകയാണ് പ്രണയദിനത്തോടനുബന്ധിച്ച് തയാറാക്കിയ ഒരു സ്‌പെഷ്യല്‍ വീഡിയോ. ‘പ്രണയം പെണ്ണുകാണാനെത്തുമ്പോള്‍’ എന്ന തലവാചകം വായിച്ച് തല അധികം പുകയ്‌ക്കേണ്ട. ഈ സ്‌പെഷ്യല്‍ വീഡിയോ ഒരു പെണ്ണുകാണലിന്റെ കഥയാണ്. ഒരല്‍പം സസ്‌പെന്‍സും സര്‍പ്രൈസുമുള്ള പെണ്ണുകാണലിന്റെ കഥ.

പ്രണയത്തിന്റെ നോവും നേരുമെല്ലാം ഒരു നോട്ടംകൊണ്ട് ആവിഷ്‌കരിച്ചിട്ടുണ്ട് ഈ പ്രണയദിന വീഡിയോയില്‍. വാലെന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് ഫ്ളവേഴ്‌സ് ടിവിയാണ് ഈ മനോഹരവീഡിയോ ഒരുക്കിയിരിക്കുന്നത്.

നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധ നേടിയ വിശാഖ് നന്ദുവാണ് ഈ വീഡിയോയുടെ സംവിധായകന്‍. ജയന്‍ കാര്‍ത്തികേയന്‍ സിനിമാറ്റോഗ്രഫിയും സനു വര്‍ഗീസ്‌ വീഡിയോയുടെ ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഗോഡ്വിന്‍ ജിയോ സാബുവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.