യൂട്യൂബിൽ ശ്രദ്ധനേടി വിദ്യാ ഉണ്ണിയുടെ വിവാഹ വീഡിയോ..

February 26, 2019

ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി ജനുവരി 27 ആം തിയതിയാണ് വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ നേരത്തെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തിന്റെ പുതിയ വീഡിയോയാണ് യൂട്യൂബിൽ ശ്രദ്ധനേടിയിരിക്കുന്നത്.

വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളുടെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിദ്യ. 9 മിനിട്ട് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.

സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭർത്താവ്.  ചെന്നൈ സ്വദേശിയായ സഞ്ജയ് സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സിലാണ് ജോലി ചെയ്യുന്നത്. ‘ഡോക്ടര്‍ ലവ്’ എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വിദ്യ ഉണ്ണി.അധികം സിനിമകളിൽ എത്താത്ത വിദ്യ നിരവധി സ്റ്റേജ് ഷോകളിലൂടെയും മറ്റും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ്.

വിവാഹത്തിന് മുന്നോടിയായി താരത്തിന്റെ പ്രീവെഡിങ് മൊമെന്റ്‌സ്‌ ചിത്രങ്ങളും, വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ റൗഡി ബേബി ഗാനത്തിന് ചുവടുവയ്ക്കുന്ന വിദ്യയുടെ വീഡിയോയും നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വിദ്യാ ഉണ്ണി സഞ്‌ജയ്‌ ദമ്പതികളുടെ വിവാഹ വീഡിയോ കാണാം..