അതിശയിപ്പിക്കുന്ന ആലാപന മികവോടെ വൈഷ്ണവി; വീഡിയോ കാണാം…

February 9, 2019

ടോപ്‌സിംഗറിലെ കുട്ടിപ്പാട്ടുകാരെയെല്ലാം പ്രേക്ഷകര്‍ ഇതിനോടകം തന്നെ നെഞ്ചിലേറ്റി. ആലാപനങ്ങളിലെ മികവുകൊണ്ടും കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ഇവര്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ഭാവാര്‍ദ്രമായ ആലാപനം കൊണ്ട് ടോപ് സിംഗർ വേദിയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് കുട്ടിപ്പാട്ടുകാരി വൈഷ്ണവി.

‘പള്ളി അരമന വെള്ളി അരമന..’ എന്ന ഗാനമാണ് വൈഷ്ണവി വയലാർ – ദേവരാജൻ മാസ്റ്റർ ഹിറ്റ്‌സ് റൗണ്ടിൽ ആലപിച്ചത്. ‘തെറ്റ്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാർ രാമവർമ്മയുടെ വരികൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നൽകി പി സുശീല ആലപിച്ച മനോഹര ഗാനമാണിത്.