‘അഭിനന്ദനെ കാത്ത് ഇന്ത്യ’; വിമാനം ലാഹോറിലേക്ക് പുറപ്പെട്ടു, ഉച്ചയോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ
ഇന്ത്യ മുഴുവൻ ഒറ്റകെട്ടായി അഭിനന്ദൻ വർധമാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ ഇന്ന് വിട്ടയയ്ക്കുമെന്ന് ഇന്നലെ നടത്തിയ പാർലമെന്റ് സമ്മേളനത്തിൽ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അഭിനന്ദനെ കൊണ്ടുവരുന്ന വിമാനം ലാഹോറിലേക്ക് പുറപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഉച്ചയോടെ അഭിനന്ദൻ വാഗയിലെത്തുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് അറിയിച്ചത്. അതേസമയം ഇന്ത്യൻ ജനത മുഴുവൻ അഭിനന്ദന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്. വലിയ സ്വീകരണമാണ് അതിർത്തിയിൽ അഭിനന്ദന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
Pakistan Foreign Minister Shah Mahmood Qureshi: The Indian Pilot (#AbhinanadanVarthaman) will be released this afternoon via Wagah. pic.twitter.com/B4kRwcM9zo
— ANI (@ANI) March 1, 2019
അതേസമയം ഇന്ത്യയുടെ കടുത്ത നിലപാടിനെത്തുടർന്നാണ് ഇത്രവേഗം വൈമാനികനെ വിട്ടുനൽകാൻ പാക്കിസ്താൻ തയ്യാറായതെന്നും റിപ്പോർട്ടിൽ ഉണ്ട്. ലോകരാജ്യങ്ങളെയുപയോഗിച്ച് പാകിസ്ഥാന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് ഇത്തരത്തിലൊരു നിലപാട് എടുക്കാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.
Read also: ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതും പാകിസ്ഥാന് വിങ്ങ് കമാൻഡർ അഭിനന്ദന് വര്‍ദ്ധമാന്റെ മോചനമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്.
Punjab: People gather at Attari-Wagah border; Wing Commander #AbhinandanVarthaman will be released by Pakistan today. pic.twitter.com/svQUHh4dzg
— ANI (@ANI) March 1, 2019