ഡ്രോണുകള്‍ പറത്തി ‘ബ്രഹ്മാസ്ത്ര’യുടെ ടൈറ്റില്‍ റിലീസ്; വീഡിയോ

March 6, 2019

ഓരോ സിനിമയുടെയും ടൈറ്റില്‍ റിലീസ് മുതല്‍ ചിത്രം തീയറ്ററുകളില്‍ എത്തുന്നതുവരെയുള്ള ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ്. നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ‘ബ്രഹ്മാസ്ത്ര’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ്. സോഷ്യല്‍ മീഡിയയില്‍ വെറുതെയങ്ങ് റിലീസ് ചെയ്യുക ആയിരുന്നില്ല ഈ ടൈറ്റില്‍. ഒരല്‍പം വിത്യസ്തവും കൗതുകവുമുണര്‍ത്തിക്കൊണ്ടായിരുന്നു ബ്രഹ്മാസ്ത്രയുടെ ടൈറ്റില്‍ റിലീസ്. ഡ്രോണുകള്‍ക്കൊണ്ട് വാനവിതാനത്ത് വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ടായിരുന്നു ബ്രഹ്മാസ്ത്രയുടെ ടൈറ്റില്‍ റിലീസ് ചെയ്തത്. ഇതിന്റെ വീഡിയോയും ഇപ്പോള് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നതു മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. 150 ഓളം ഡ്രോണുകള്‍ പറത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് നടത്തിയത്. ശിവരാത്രി ദിവസം കുഭമേള നടക്കുന്ന ഗംഗാ നദിക്കു മുകളിലൂടെയായിരുന്നു 150- ഓളം ഡ്രോണുകള്‍ പറത്തി ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്. അയന്‍ മുഖര്‍ജി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. രണ്‍ബീര്‍ കപൂറും അലിയ ഭട്ടും ചിത്രത്തില്‍ പ്രേധാന കഥാപാത്രങ്ങളായെത്തും. ബോളിവുഡിലെ പ്രണയ ജോഡികളായ രണ്‍ബീര്‍ കബീറും അലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബ്രഹ്മാസ്ത്ര’യ്ക്കുണ്ട്.

Read more:ആവേശം കൂടിയപ്പോള്‍ ഇഷ്ടതാരത്തിന് സ്നേഹത്തല്ല് നല്‍കി ആരാധിക, പുഞ്ചിരിയോടെ കവിള്‍ തടവി പ്രഭാസ് : വീഡിയോ

അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് തുടങ്ങിയവരും ബ്രഹ്മാസ്ത്ര എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ‘വെയ്ക്ക് അപ് സിദ്ദ്’, ‘യെ ജവാനി ഹെ ദിവാനി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ രണ്ട് ചിത്രങ്ങളും തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ബ്രഹ്മാസ്ത്ര എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് തന്നെ ഇത് ശരിവെയ്ക്കുന്നുണ്ട്. കര്‍ണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്, പോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ബ്രഹ്മാസ്ത്രയുടെ നിര്‍മ്മാണം. 2019 ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.