കൊഴുപ്പകറ്റാൻ ശീലമാക്കാം ഈ പഴവര്‍ഗങ്ങൾ
പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, എണ്ണപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ഐസ്ക്രീം, കേക്ക് തുടങ്ങിയവ അമിതമായി കഴിക്കുന്നവരുടെ ശരീരത്തില്‍ പൊതുവേ കൊഴുപ്പ് ധാരാളമായി അടിഞ്ഞുകൂടും. ഇത്തരം കൊഴുപ്പുകളെ ഒരു പരിധിവരെ പുറംതള്ളാന്‍ സഹായകമാണ് പഴവര്‍ഗങ്ങള്‍. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില പഴ വര്‍ഗങ്ങളാണ് ആപ്പിൾ, തക്കാളി, അനാർ, മുന്തിരിങ്ങ മുതലായവ..
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഫലമാണ് ആപ്പിള്‍. സുഗമമായ ദഹനം നടക്കുന്നതിനും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയ്ക്കാന്‍ ആപ്പിള്‍ സഹായിക്കും
ശരീരത്തിലെ ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്തുന്ന ആന്റിഓക്സിഡന്റ് ധാരളമടങ്ങിയിട്ടുണ്ട് മുന്തിരിയില്‍. ശരീരത്തില്‍ അമിതാമായി ഫാറ്റ് അടിയുന്നത് തടയാന്‍ മുന്തിരി ഏറെ ഫലപ്രദമാണ്. ഇടയ്ക്കിടെ ഉണ്ടാകാറുള്ള വിശപ്പിനും മുന്തിരി നല്ലൊരു പരിഹാരം തന്നെയാണ്.
ആന്റി ഓക്സിഡന്റുകള്‍ ധാരാള മടങ്ങിയിട്ടുണ്ട് മാതള നാരങ്ങയില്‍. പോളിഫിനോള്‍ എന്ന ആന്റിഓക്സിഡന്റാണ് മാതള നാരങ്ങയില്‍ അടങ്ങിയിരിക്കുന്നത്. നല്ലൊരു ഫാറ്റ് കില്ലറാണ് മാതള നാരങ്ങ. മാതള നാരങ്ങ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കുന്നതിനും മാതള നാരങ്ങ ഉത്തമമാണ്.
Read also: കലാകാരനായി ടോവിനോ; ഗിന്നസിൽ ഇടം പിടിക്കാനൊരുങ്ങി ‘ലൂക്ക’
വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ് തക്കാളി. ഫൈറ്റോന്യൂട്രിയന്റും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകള്‍ ധാരാള മടങ്ങിയ തക്കാളി അമിതമായി ശരീരത്തിലടിയുന്ന കൊഴുപ്പിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇതുമാത്രമല്ല, ഹൃദയ സംരക്ഷണത്തിനും തക്കാളി അത്യുത്തമമാണ്.
അതുപോലെ മറ്റ് പഴവർഗങ്ങൾ കഴിക്കുന്നതും ശരീരത്തിലെ കൊഴുപ്പിന് എഞില്ലാതാക്കാൻ സഹായിക്കും. പഴങ്ങൾക്കൊപ്പം നട്സ് കഴിക്കുന്നതും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നല്ലതാണ്.