സമൂഹ മാധ്യമങ്ങളിൽ തരംഗമായി തലയും താരങ്ങളും; ഐ പി എല്‍ തീം സോങ് കാണാം..

March 6, 2019

സമൂഹ മാധ്യമങ്ങളിൽ തരംഗമായി ഐ പി എല്‍ പന്ത്രണ്ടാം സീസണിലെ തീം സോങ്. സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ വീഡിയോയിൽ ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കൊഹ്‍ലി, രോഹിത് ശർമ്മ തുടങ്ങി നിരവധി താരങ്ങളെയും ആരാധകരെയുമാണ് കാണുന്നത്. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്രിക്കറ്റ് താരങ്ങളും ആരാധകരും കളിസ്ഥലത്തിന് വേണ്ടി ഏറ്റുമുട്ടുന്ന രീതിയിലാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഒരു മതിലിന് ഇരുവശത്തും നിൽക്കുന്ന ക്രിക്കറ്റ് ടീമും നാട്ടിൻ പുറത്തെ ടീമും തമ്മിൽ കളിക്കളത്തിനായി പരസ്പരം വഴക്കടിക്കുന്ന സ്ഥലത്തേക്ക് എത്തുന്ന പിച്ച് റോളറും അതിൽ നിന്നും അപ്രതീക്ഷിതമായി പുറത്തേക്കിറങ്ങുന്ന ധോണിയേയുമാണ് വിഡിയോയിൽ കാണുന്നത്.

പിന്നീട് മതില് ചാടി ക്രിക്കറ്റ് ടീമിന്റെ അടുത്തേക്കെത്തുന്ന ആരാധകരിൽ ഒരാൾ താരങ്ങളെ കണ്ട് ഞെട്ടുന്നതും അവരോട് പേര് പറയാൻ തുടങ്ങുമ്പോൾ പേര് വേണ്ട കളി തുടരൂ എന്നു പറയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യപ്റ്റൻ കോഹ്‍ലിയെയുമാണ് വീഡിയോയിൽ കാണുന്നത്.

Read also: പുഴയാവാനും വെള്ളച്ചാട്ടമാവാനും കടലാവാനും കഴിയുന്ന വെള്ളമായി സിമിയെപോലുള്ള കുഞ്ഞേച്ചിമാർ ഒരുപാടുണ്ട്; വൈറലായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

മനോഹരമായ രീതിയിൽ ഒരുക്കിയിരിക്കുന്ന വീഡിയോയ്ക്ക് സമൂഹ മാധ്യങ്ങളിൽ നിന്ന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച രസകരമായ ഐ പി എല്‍ പന്ത്രണ്ടാം സീസണിലെ തീം സോങ് വീഡിയോ കാണാം…