കേരളത്തിന് അഭിമാനിക്കാൻ ചിലതൊക്കെ ബാക്കിനിർത്തി ഐഎസ്എൽ പൂരം കൊടിയിറങ്ങി

March 18, 2019

ഐ എസ് എൽ പൂരത്തിന് കൊടിയിറങ്ങുമ്പോൾ കേരളത്തിന് സന്തോഷിക്കാൻ ചിലതൊക്കെ ബാക്കിവെച്ചിരിക്കുകയാണ് ഐ എസ് എൽ അഞ്ചാം സീസൺ. കളിയിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം കേരളക്കരയെ നിരാശയിൽ ആഴ്ത്തിയെങ്കിലും മികച്ച മൈതാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം.

ഫിഫ ലോകകപ്പിനായി ഒരുക്കിയ രാജ്യാന്തര നിലവാരത്തിലുള്ള ടര്‍ഫാണ് ഐഎസ്‌എല്‍ അംഗീകാരത്തിന് അര്‍ഹമായത്. ഐ എസ് എല്ലിലെ ഉ=ഇത്തവണത്തെ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിനെ തേടിയെത്തിയതും കേരളത്തിന് ആശ്വാസമായി. അഞ്ചാം സീസണില്‍ 17 മത്സരങ്ങളിലാണ് സഹല്‍ കളത്തിലിറങ്ങിയത്. ഒരു ഗോളും നേടിയിരുന്നു.


അതേസമയം ഐ എസ് എല്ലിൽ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. എഫ്‌സി ഗോവയെ ഫൈനലിൽ തകർത്താണ് ബെംഗളൂരു എഫ് സി കിരീടം നേടിയത്. അവസാന മിനിറ്റിലെ രാഹുല്‍ ഭേക്കേയുടെ ഗോളിലൂടെയാണ് ബെംഗളൂരു എഫ് സി വിജയം നേടിയത്.

Read more: ഐ എസ്‌ എല്‍ അഞ്ചാം സീസണില്‍ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

ണ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ബെംഗളൂരു എഫ്‌സി. ഞായറാഴ്ച വൈകിട്ട് ഏഴു മുപ്പതിന് മുംബൈ അരീന സ്റ്റേഡിയത്തിലാണ് അവസാന മത്സരം അരങ്ങേറിയത്. സെമി ഫൈനലില്‍ ഉള്‍പ്പടെ ഈ സീസണില്‍ 41 ഗോളുകള്‍ അടിച്ച എഫ് സി ഗോവയും 33 ഗോളുകള്‍ അടിച്ച ബംഗളൂരു എഫ് സിയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ വേദി ആവേശ ലഹരിയിൽ ആഴ്ന്നു. എന്നാൽ കളിയുടെ അവസാന നിമിഷം വരെ ഇരു ടീമുകളും ഗോളുകളൊന്നും നേടിയിരുന്നില്ല. പിന്നീട് അവസാന മിനിറ്റിലെ രാഹുൽ ഭേക്കെയുടെ  ഗോളിലൂടെയാണ് കളിയിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടായത്.