ഐ എസ് എൽ; ഫൈനലിൽ ബംഗളൂരുവിനെ നേരിടുന്നത് ആരെന്ന് ഇന്നറിയാം…

March 12, 2019

ഐ എസ് എൽ മത്സരങ്ങൾ അവസാന ഘട്ട മത്സരത്തിലേക്ക്. ഫൈനലിൽ ബെംഗളൂരു എഫ്സിയുടെ എതിരാളിയെ ഇന്നറിയാം. ഇന്നത്തെ മത്സരത്തിൽ എഫ് സി ഗോവ  മുംബൈ സിറ്റിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് വളരെ നിർണായകമായ മത്സരം കളിക്കളത്തിൽ അരങ്ങേറുന്നത്.

ഇന്നലെ നടന്ന രണ്ടാംപാദ സെമിയില്‍ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ബംഗളുരു ഫൈനലിൽ നിലയുറപ്പിച്ചത്. അതേസമയം മുംബൈയിൽ നടന്ന ഒന്നാംപാദത്തിൽ ഗോവ ഒന്നിനെതിരെ അഞ്ച് ഗോളിന് മുംബൈയെ തകർത്തിരുന്നു. കളിയുടെ ആദ്യ ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോഴും വിജയം ഗോവയ്‌ക്കൊപ്പമായിരുന്നു. ആദ്യ ഘട്ടത്തിൽ രണ്ട് തവണയാണ് മുംബൈയെ ഗോവ പരാജയപ്പെടുത്തിയത്. നാലു ഗോൾ കടമുള്ള മുംബൈയ്ക്ക് ഗോവയെ മറികടന്ന്  ഫൈനലിൽ എത്തുക ഏറെ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയ പ്രതീക്ഷ ഗോവയ്ക്ക് തന്നെയാണ്.

Read also: ആരാധകനെ ഗ്രൗണ്ടിലൂടെ ഓടിച്ച് ധോണി; രസകരമായ വീഡിയോ കാണാം…

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്‌സി- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് രണ്ടാംപാദ സെമിയുടെ ആദ്യപകുതി ഗോള്‍രഹിത സമനിലയിലായിരുന്നു. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബംഗളൂരുവിന് ആധിപത്യമെങ്കിലും ഗോളൊന്നും നേടാന്‍ ആദ്യ പകുതിയിൽ സാധിച്ചിരുന്നില്ല. ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് വിജയിച്ചിരുന്നതിനാൽ കളിയിലെ ബംഗളൂരുവിലെ വിജയം അത്ര എളുപ്പമായിരുന്നില്ല.

എന്നാല്‍ കളിയുടെ ആദ്യ പകുതിയിൽ നോര്‍ത്ത് ഈസ്റ്റ് രണ്ട് തവണ ലക്ഷ്യത്തിലേക്ക് പായിച്ചു. ബംഗളൂരുവിന് ഒരു തവണ മാത്രമാണ് ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ ബംഗളൂരു എഫ്‌സിക്ക് വിജയിച്ചെങ്കില്‍ മാത്രമെ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലെത്താന്‍ പറ്റൂമായിരുന്നുള്ളു. അതുകൊണ്ടു തന്നെ ബംഗളൂരുവിന് വിജയം അത്രമേൽ അനിവാര്യമായിരുന്നു.