മകനൊപ്പം നൃത്തം ചെയ്ത് ജയം രവി; വൈറൽ വീഡിയോ കാണാം..

March 11, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ജയം രവി. ഇപ്പോഴിതാ മകനൊപ്പമുള്ള താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജയം രവിയുടെ മകൻ ആരവ് രവിക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് നൽകാൻ വേദിയിലേക്ക് അവതാരകർ ക്ഷണിച്ചത് ജയം രവിയെ തന്നെയാണ്.

വേദിയിൽ എത്തിയ താരം ഇത് ജീവിതത്തിലെ ഏറ്റവും മഹനീയമായ മുഹൂർത്തമാണെന്ന് പറഞ്ഞു. മകന് അവാർഡ് സമ്മാനിച്ച താരം അവതാരകരുടെ ആവശ്യപ്രകാരം മകനൊപ്പം വേദിയിൽ നൃത്തത്തിനും ചുവടുവെച്ചു. ‘കുറുമ്പ കുറുമ്പാ’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവെച്ചത്.

അതേസമയം ഒരു മില്യണിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. അച്ഛന്റെയും മകന്റെയും ഡാൻസിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ജയം രവി നായകനായി എത്തിയ ടിക് ടിക് ടിക് എന്ന ചിത്രത്തിലെ ഗാനമാണ് കുറുമ്പാ കുറുമ്പാ. ഈ ഗാനത്തിനാണ് ഇരുവരും ചേർന്ന് നൃത്തം ചെയ്‌തത്‌. ഒരു ഛിന്നഗ്രഹം ഭൂമിയ്ക്ക് ഉയര്‍ത്തുന്ന ഭീഷണിയാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് അറിയുന്നു. നിവേദ പെതുരാജ് നായികയാവുന്ന ചിത്രത്തില്‍ അര്‍ജ്ജുനന്‍, ആരോണ്‍ അസീസ്, രമേഷ് തിലക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

അതേസമയം ജയം രവി നായകനായെത്തിയ അവസാന ചിത്രം  അടങ്ക മാരുവാണ്.  ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായാണ് ജയം രവി എത്തുന്നത്. അനീതിക്കെതിരെ വിട്ടുവീഴ്‍ചയില്ലാതെ പോരാടുന്ന ഒരു പൊലീസ് ഓഫീസറായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. കാർത്തിക് തങ്ക വേലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കാർത്തിക് തങ്ക വേലു തന്നെയാണ്.

അടങ്ക മാരുവിൽ ജയം രവിയുടെ നായികയായി എത്തിയത് റാഷി ഖന്നയാണ്. മീര വാസുദേവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.