ജയം രവി നായകനായ ‘ഭൂമി’ ട്രെയ്‌ലർ ശ്രദ്ധനേടുന്നു

December 26, 2020

ജയം രവി നായകനായി അഭിനയിച്ച ത്രില്ലർ ചിത്രം ‘ഭൂമി’യുടെ ട്രെയിലർ പുറത്തിറങ്ങി. തിയേറ്ററുകളിലും പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രം ഇപ്പോൾ ഡിസ്നി ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കും.

ജയം രവിയുടെ കരിയറിലെ 25-ാമത്തെ ചിത്രമാണ് ഭൂമി. ലക്ഷ്മണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും മുമ്പ് റോമിയോ ജൂലിയറ്റ്, ബോഗൻ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഭൂമിയിൽ നിധി അഗർവാൾ, റോനിത് റോയ്, സതീഷ്, തമ്പി രാമയ്യ, രാധ രവി തുടങ്ങിയവർ അഭിനയിക്കുന്നു. ലക്ഷ്മണൻ തന്നെയാണ് ചന്ദ്രുവിനൊപ്പം തിരക്കഥയെഴുതിയിരിക്കുന്നത്. ഡി ഇമ്മാൻ സംഗീതം നപകർന്നിരിക്കുന്നു.

Read More: ‘നിങ്ങൾ അവിടെ ഒരുമിച്ചിരുന്ന് ചിയേഴ്‌സ് പറയുകയാകും’- നൊമ്പരത്തോടെ പൃഥ്വിരാജ്

ട്രെയിലറിൽ, ജയം രവി ഒരു കലാപത്തിന് നേതൃത്വം നൽകുന്ന കർഷകനാണെന്ന സൂചനയാണ് നൽകുന്നത്.
റോനിത് റോയിയാണ് വില്ലനായി എത്തുന്നത്. ഭൂമി തന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ് എന്ന് ജയം രവി മുമ്പ്തന്നെ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകർക്കൊപ്പം കാണാൻ ആഗ്രഹമുള്ളതുകൊണ്ടാണ് കൊവിഡ് പ്രതിസന്ധിക്ക് ശേഷം ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നതെന്നും താരം പറയുന്നു.

Story highlights- jayam ravi trailer