പാമ്പുമായുള്ള നിവിന്‍ പോളിയുടെ ആ ഏറ്റുമുട്ടല്‍ ഇങ്ങനെ; ശ്രദ്ധേയമായി കായംകുളം കൊച്ചുണ്ണിയുടെ മെയ്ക്കിങ് വീഡിയോ

March 6, 2019

ചരിത്ര നായകന്‍ കായംകുളം കൊച്ചുണ്ണിയ ജീവിതം പ്രമേയമാക്കിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘കായംകുളം കൊച്ചുണ്ണി’. തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറിയ ചിത്രത്തിന്റെ ഒരു മെയ്ക്കിങ് വീഡിയോയാണ് വീണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നത്.

യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ ഇതിനോടകം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. പാമ്പുമായുള്ള നിവിന്‍പോളിയുടെ ഏറ്റമുട്ടലിന്റെ മെയ്ക്കിങ് വീഡിയോയാണ് വീണ്ടും സോഷ്യയല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.  ഈ രംഗം ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മെയ്ക്കിങ് വീഡിയോയില്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ എഫക്റ്റുകള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ്. ചെന്നയുമായുള്ള ഏറ്റുമുട്ടല്‍, കടല്‍ക്ഷോപം തുടങ്ങിയ രംഗങ്ങളുടെ മെയ്ക്കിങും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുമാസം മുമ്പ് യൂട്യൂബില്‍ റിലീസ് ചെയ്താണ് ഈ വീഡിയോ. ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

ബോക്‌സ് ഓഫീസ് കളക്ഷനിലും ഉന്നത വിജയം കൊയ്ത ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അഞ്ച് കോടിയിലും അധികമാണ് ആദ്യദിനം ചിത്രത്തിനു ലഭിച്ച കളക്ഷന്‍. ആദ്യമായാണ് നിവിന്‍പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന്‍ ലഭിക്കുന്നത്. 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളുമായാണ് ആദ്യദിനം കായംകുളം കൊച്ചുണ്ണി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തിലെത്തുന്നു.

Read more:വീര്യം ചോരാതെ ഇന്ത്യന്‍ ടീം; രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം

ബോബിസഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണിയുടെ നിര്‍മ്മാണം. പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.