തരംഗമായി ‘വൺ ബോയ് വൺ ഗേൾ’; ‘മജിലി’യിലെ ഗാനം കാണാം…

March 12, 2019

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് മജിലി എന്ന ചിത്രത്തിലെ ‘വൺ ബോയ് വൺ ഗേൾ’ എന്ന ഗാനം. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരദമ്പതികൾ ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മജിലി. സാമന്തയും നാഗചൈതന്യയും വിവാഹത്തിന് ശേഷം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണ് മജിലി.

ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സാമന്തയും നാഗചൈതന്യയും ഒരുമിച്ചുള്ള മജിലിയിലെ പോസ്റ്ററുകളും ടീസറുമെല്ലാം നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൺ ബോയ് വൺ ഗേൾ എന്ന തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read more: ‘ശുഭരാത്രി’ക്ക് ശുഭ ആരംഭം; ചിത്രങ്ങൾ പങ്കുവെച്ച് അനു സിത്താര

ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗചൈതന്യ ‘മജിലി’യില്‍ എത്തുന്നത്. ക്രിക്കറ്റിന് പുറമെ കുടുംബത്തിന് പ്രാധാന്യം നൽകുക കൂടി ചെയ്യുന്ന ഒരു വ്യക്തിയായായിട്ടാണ് താരം എത്തുന്നത്. ക്രിക്കറ്റിനൊപ്പം കുടുംബം കൂടി പശ്ചാത്തലമാക്കിയാണ് ചിത്രം  ഒരുക്കിയിരിക്കുന്നത്. വിശാഖപട്ടണത്താണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ഗോപിസുന്ദറാണ് ‘മജിലി’യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്..

പുതിയ ചിത്രത്തിൽ പുതിയ ലുക്കിലാണ് നാഗചൈതന്യ വേഷമിടുന്നത്. ഈ  വർഷം തിയേറ്ററുകളിൽ എത്തുന്ന ചിത്രം വിവാഹ ശേഷം നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്. താരദമ്പതികൾ വീണ്ടും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.