റൗഡി ബേബിക്ക് ചുവടുവെച്ച് നവ്യ; ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം..

March 19, 2019

കുറച്ച് കാലങ്ങളായി സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ് ‘മാരി 2’ എന്ന ചിത്രത്തിലെ ‘റൗഡി ബേബി’ എന്ന ഗാനം. ധനുഷും സായി പല്ലവിയും അരങ്ങ് തകർത്ത ഗാനം ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

ഗാനത്തിലെ ധനുഷിനൊപ്പമുള്ള സായിയുടെ നൃത്തത്തിനാണ് ആരാധകർ ഏറെ. സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകൾ നേരത്തെ എത്തിയിരുന്നു. സായിയുടെ സ്റ്റെപ്പുകൾ കാണുന്നതിന് മാത്രമായി നിരവധി തവണ ആളുകൾ ഈ വീഡിയോ കണ്ടിരുന്നു. ഈ ഗാനം ഇതുവരെ മുപ്പത് കോടിയിലേറെ പേരാണ് യുട്യൂബിലൂടെ മാത്രം കണ്ടത്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഗാനത്തിന് കിടിലൻ നൃത്തച്ചുവടുകളുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായർ. ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഗാനത്തിന് നൃത്തചുവടുകളുമായി നേരത്തെയും നിരവധി താരങ്ങൾ എത്തിയിരുന്നു. ഏറ്റവും അവസാനമായി റൗഡി ബേബിക്ക് നൃത്തച്ചുവടുകളുമായി എത്തുകയാണ് നവ്യയും. ഇതിനോടകം ആറു ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി ആളുകൾ നവ്യക്ക് ആശംസകളുമായി എത്തി. ഈ വിഡിയോയിൽ നവ്യ കൂടുതൽ സുന്ദരിയായെന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Read more: ‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും 

ലോകശ്രദ്ധ പിടിച്ചുപറ്റിയ ഗാനത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് പ്രഭുദേവയാണ്. ലോകപ്രശസ്ത വിഡിയോകളെ ഉൾപ്പെടുത്തിയ ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ വീഡിയോകളുടെ ലിസ്റ്റിൽ മുൻനിരയിൽ എത്തിയിരുന്നു റൗഡി ബേബി. അതേസമയം വിവാഹാത്തിന് ശേഷം സിനിമ അഭിനയത്തിൽ നിന്നും മാറിനിൽക്കുന്ന താരം അവതാരകയായും ഡാൻസറായുമൊക്കെ സിനിമ രംഗത്തോട് ചേർന്ന് നിൽക്കുകയാണ്. നവ്യയുടെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ ആരാധകരും ഏറെയാണ്. പ്രായം കൂടുന്തോറും താരം കൂടുതൽ സുന്ദരി ആയെന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.