‘പി എം നരേന്ദ്ര മോദി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

March 21, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പുതിയ ചിത്രം പി എം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിവേക് ഒബ്‌റോയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒമംഗ് കുമാറാണ്. മോദിയുടെ ചെറുപ്പം മുതൽ രാഷ്ട്രീയ പ്രവേശനം വരെയുള്ള 64 വർഷത്തെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്.

ചിത്രത്തിൽ പ്രധാന മന്ത്രിയായി വേഷമിടുന്ന വിവേക് ഒബ്റോയിക്കൊപ്പം അമിത് ഷായുടെ വേഷത്തിൽ മനോജ് ജോഷിയും വേഷമിടുന്നുണ്ട്. ഇവർക്ക് പുറമെ സുരേഷ് ഒബ്രോയ്, ബർഖ സെൻഗുപ്ത, പ്രശാന്ത് നാരായണൻ, ദർശൻ കുമാർ, ബൊമൻ ഇറാനി, സറീന വഹാബ്, അഞ്ജൻ ശ്രീവാസ്തവ, കരൺ പട്ടേൽ, അക്ഷത് ആർ സുജ്‌ല എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഒരു സാധാരണ ചായക്കടക്കാരൻ എങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി എന്ന് പറയുന്ന ഡയലോഗും ട്രെയ്‌ലറിൽ കാണുന്നുണ്ട്. സുരേഷ് ഒബ്‌റോയ്  സന്ദീപ് സിങ് എന്നിവരുടെ ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോസിന്റെയും ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്‌ച്ചേഴ്‌സിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി. നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രം ഏപ്രിൽ 12 ന് തിയേറ്ററിൽ എത്തും.

Read also:  ‘ഇളയരാജ’യ്ക്ക് വേണ്ടി സുരേഷ് ഗോപി പാടിയ ഗാനം; വീഡിയോ കാണാം..

അതേസമയം തിരുവനന്തപുരം എം പി ശശി തരൂർ നരേന്ദ്ര മോദിയെക്കുറിച്ച് തയാറാക്കിയ പുസ്തകമാണ് ‘ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’.