സൂപ്പര്‍സ്റ്റാറിന് സ്നേഹപൂര്‍വ്വം വഴിമാറിക്കൊടുത്ത് പൃഥ്വിരാജ്; ‘യഥാര്‍ഥ മോഹന്‍ലാല്‍ ഫാന്‍’ എന്ന് ആരാധകര്‍
സാമൂഹ്യമാധ്യമങ്ങളിലാകെ നിറഞ്ഞിരിക്കുന്നത് ലൂസിഫറിന്റെ വിശേഷങ്ങളാണ്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. മലയാളികളുടെ പ്രിയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് പൃഥ്വിരാജിന്റെ ഒരു വീഡിയോ. ലൂസിഫര്‍ ചിത്രവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. ലൂസിഫറിലെ താരങ്ങള്‍ റെഡ്കാര്‍പ്പറ്റിലൂടെ നടന്നുവരുന്നു. പൃഥ്വിരാജും ഇക്കൂട്ടത്തില്‍ ഉണ്ട്. എന്നാല്‍ പെട്ടെന്നാണ് തന്റെ പിന്നാലെ വരുന്ന മോഹന്‍ലാലിനെ പൃഥ്വിരാജ് ശ്രദ്ധിച്ചത്. ഒട്ടും വൈകാതെതന്നെ പൃഥ്വിരാജ് മോഹന്‍ലാലിന് വഴിമാറിക്കൊടുത്തു. മോഹന്‍ലാല്‍ മുന്നില്‍ പോയ ശേഷമാണ് പൃഥ്വിരാജ് തന്റെ നടപ്പ് തുടര്‍ന്നത്. എന്തായാലും ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ‘യഥാര്‍ഥ മോഹന്‍ലാല്‍ ഫാന്‍’ എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അതേസമയം ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് ലൂസിഫറിലെ ആ സസ്പെന്‍സ് പുറത്തെത്തി. ചിത്രത്തില്‍ അഭിനേതാവായി പൃഥ്വിരാജും എത്തുന്നു എന്നതായിരുന്നു ആ സസ്പെന്‍സ്. പൃഥ്വിരാജിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങി.
നേരത്തെ 26 ദിവസങ്ങളിലായി ചിത്രത്തിന്റെ 26 കാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. 27-ാമത്തെ പോസ്റ്ററായാണ് പൃഥ്വിരാജിന്റെ കാരക്ടര്‍ പോസ്റ്റര്‍ ആരാധകര്‍കര്‍ക്കായി പങ്കുവെച്ചത്. അടുത്തിടെ ‘ലൂസിഫറിന്റെ ട്രെയ്ലറും പുറത്തെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയ്ലറിന് ലഭിക്കുന്നത്. സസ്പെന്‍സ് ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും.
പൃഥിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ക്കെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായ് കാത്തിരുന്നത്. ഈ പ്രതീക്ഷയ്ക്ക് മാറ്റു കൂടുന്ന തരത്തിലാണ് ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും. ട്രെയ്ലറിലെ ഈ മികവ് ചിത്രത്തിലുമുണ്ടായാല്‍ ലൂസിഫര്‍ തീയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടുമെന്ന് ഉറപ്പ്. സംവിധായകനായ ഫാസിലും അഭിനേതാവായി ചിത്രത്തിലെത്തുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരടക്കം നിരവധി താരനിരകള്തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Read more:‘കലങ്കി’ലെ ഈ പാട്ട് സൂപ്പര്‍ഹിറ്റ്; കാഴ്ചക്കാര്‍ 2 കോടിക്കും മേലെ
ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായെത്തുന്ന ‘ലൂസിഫര്‍’ ഈ മാസം 28 ന് തീയറ്ററുകളിലെത്തും. 1500 ഓളം സ്ക്രീനുകളിലായാണ് ലൂസിഫറിന്റെ റിലീസ്. പുതിയ കാരക്ടര്‍ പോസ്റ്റര്‍ കൂടി പുറത്തെത്തിയതോടെ വെള്ളിത്തിരയിലെ ദൃശ്യവിസ്മയത്തിനായ് കാത്തിരിക്കുകയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും.