ബാലകൃഷ്‌ണനായി വീണ്ടും സായ് കുമാർ, വനജയായി ബിന്ദു പണിക്കർ; വൈറലായി മകൾക്കൊപ്പമുള്ള ടിക് ടോക് വീഡിയോ..

March 16, 2019

ടിക് ടോക്ക് വീഡിയോകൾക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ മാർക്കറ്റാണ്. താരങ്ങളുടെ ശബ്ദങ്ങളെ അനുകരിച്ചും വേഷത്തെ അനുകരിച്ചുമൊക്കെ നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ താരങ്ങളുടെ ടിക് ടോക് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുന്നത്.

നടൻ സായി കുമാറും ബിന്ദു പണിക്കരും മകള്‍ അരുന്ധതിക്കൊപ്പം ചേരുന്ന ടിക് ടോക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സായി കുമാറും ബിന്ദു പണിക്കരും അവർ ഇരുവരും വെള്ളിത്തിരയിൽ അവിസ്മരനീയമാക്കിയ കഥാപാത്രങ്ങളുടെ ടിക് ടോക് വീഡിയോയാണ് ചെയ്തത്.

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘റാംജി റാവു സ്പീക്കിംഗി’ലെ ബാലകൃഷ്ണന്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗിലൂടെയാണ് സായി കുമാർ ടിക് ടോക്കിൽ താരമായത്. താരത്തിനൊപ്പം ഇന്നസെന്റ് അഭിനയിച്ച മാന്നാര്‍ മത്തായിയായി മകള്‍ അരുന്ധതിയും ഒപ്പം ചേരുന്നുണ്ട്.

ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ ‘തിളക്കം’ എന്ന ചിത്രത്തിലെ വനജയായാണ് ബിന്ദു പണിക്കർ ടിക് ടോക്കിൽ അരുന്ധതിക്കൊപ്പം എത്തിയത്. വനജയുടെ ഭർത്താവ് സലിം കുമാറിന്റെ ഡയലോഗുമായി മകളും ഒപ്പം കൂടി. സമൂഹ മാധ്യമങ്ങളായിൽ തരംഗമായ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

Read also: ടിക് ടോക്കിൽ താരമായി മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകൾ ; വൈറൽ വീഡിയോ കാണാം..

അതേസമയം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ടിക് ടിക് വീഡിയോയായിരുന്നു ഉർവ്വശി മനോജ് കെ ജയൻ താരങ്ങളുടെ മകൾ തേജലക്ഷ്‌മിയുടെ വീഡിയോ. വളരെ മനോഹരമായി അമ്മ ഉർവ്വശിയെയും, കല്പനയെയുമടക്കം നിരവധി താരങ്ങൾക്ക് ടിക് ടോക് ചെയ്ത് താരത്തിന്റെ പ്രകടനം കണ്ട് നിരവധി ആളുകൾ അഭിന്ദനവുമായി എത്തിയിരുന്നു.  ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് മറ്റൊരു താരപുത്രി അരുന്ധതി.