ചിരി നിറയ്ക്കുന്ന കുട്ടിവര്‍ത്തമാനം, പ്രേക്ഷകരെ ഹരം കൊള്ളിച്ച പ്രകടനം; വീഡിയോ
പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. ഓരോ ദിവസവും വിത്യസ്തവും മനോഹരങ്ങളുമായ പ്രകടനങ്ങള്‍ക്കൊണ്ട് ടോപ് സിംഗറിലെ കുട്ടിത്താരങ്ങളും പ്രേക്ഷകരെ അന്പരപ്പിക്കുന്നു. പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങളാണ് ഓരോ ദിവസവും കുരുന്നുകള്‍ പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്നത്.
മനോഹരമായ പാട്ടുകള്‍ക്കൊപ്പം കുട്ടിവര്‍ത്തമാനങ്ങള്‍ കൊണ്ടും ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ശ്രീഹരി. പാട്ടിലും ഡാന്‍സിലുമെല്ലാം കെങ്കേമനാണ് ശ്രീഹരി. കുട്ടികളുടെ പ്രീയ കഥാപാത്രമായ ഡോറയായും ഒരിക്കല്‍ ശ്രീഹരി വേദിയിലെത്തിയിരുന്നു.
ഇത്തവണ കൈലി മുണ്ടും ഷര്‍ട്ടും ധരിച്ച് തലയില്‍ തോര്ത്തുംകെട്ടിയാണ് ശ്രീഹരി വേദിയിലെത്തിയത്. വേദിയിലെത്തിയതോടെ കുട്ടിവര്‍ത്തമാനങ്ങള്‍ തുടങ്ങി താരം. കേള്‍ക്കുന്ന ആരിലും ചിരി പടര്‍ത്തുന്ന തരത്തിലാണ് ശ്രീഹരിയുടെ വര്‍ത്തമാനം. എം ജി ശ്രീകുമാറിനെ നിലത്തിരിത്തിച്ചു ഈ കുട്ടിത്താരം. നര്‍മ്മമുഹൂര്‍ത്തങ്ങളുടെ മനോഹര നിമിഷങ്ങളാണ് ശ്രീഹരിയുടെ പ്രകടനത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
‘വേമ്പനാട്ട് കായലിന് ചാഞ്ചാട്ടം…’ എന്നു തുടങ്ങുന്ന ഗാനമാണ് ശ്രീഹരി വേദിയില്‍ ആലപിച്ചത്. പാട്ടിനൊപ്പം ഇടയ്ക്കിടെ തകര്‍പ്പന്‍ ഡാന്‍സും കുട്ടിത്താരം കാഴ്ചവെച്ചു. ‘രണ്ട്ലോകം’ എന്ന സിനിമയിലേതാണ് ഈ ഗാനം. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ജി ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നിരിക്കുന്നു. കെ, ജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.
Read more:മൃഗസംരക്ഷണത്തിലും മടി കാണിക്കാതെ വിജയ് സേതുപതി; വെള്ളക്കടുവകളെ ദത്തെടുത്ത് താരം
ഫ്ളവേഴ്സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന് നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.