‘പ്രണയം പരിധി കടക്കുമ്പോൾ’; കാണാതെ പോകരുത് വൈറലായ ഈ ‘വൈറൽ’ ചിത്രം…

March 10, 2019

സോഷ്യൽ ലോകത്ത് ഇപ്പോൾ വൈറലാകുകയാണ് ‘വൈറൽ’ എന്ന ഹൃസ്വചിത്രം. നടിയും ഗായികയുമായ അഭിരാമി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഇന്നത്തെ പെൺകുട്ടികൾ നേരുന്ന പ്രശ്നങ്ങളെയാണ് തുറന്നുകാണിക്കുന്നത്. പ്രണയം അതിന്റെ പരിധി കഴിയുമ്പോൾ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുന്ന കാമുകനെയും പിന്നീട് അത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

എന്നാൽ ഈ സാഹചര്യത്തിൽ ആത്മഹത്യ എന്ന പരിഹാരത്തിലേക്ക് എത്തപ്പെടാതെ ഇതിനെ ധീരമായി നേരിടുന്ന രാധിക എന്ന ചെറുപ്പക്കാരിയുടെ  കഥയാണ് ഈ ചിത്രം പറയുന്നത്. പാർത്ഥൻ മോഹൻ  സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് ടോംസ് വർഗീസാണ്. രാധികയുടെ കാമുകൻ അമിത്തായി വേഷമിടുന്നത് ജസ്റ്റിൻ വർഗീസാണ്.

ഇന്ന് സമൂഹത്തിൽ പല പെൺകുട്ടികളും നേരിടുന്ന പ്രശ്നമാണ് ഈ ഹൃസ്വ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്കൈപ്പ് സംഭാഷണങ്ങളിലൂടെ തുടങ്ങുന്ന ചിത്രം പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ചിത്രത്തിന്റെ ക്ളൈമാക്സ് തികച്ചും അപ്രവചനീയമാണ്.

Read also: രാത്രിയില്‍ പെണ്ണിന് വില പറയുന്നവര്‍ അറിയാന്‍; ശ്രദ്ധേയമായി വനിതാ ദിന സ്പെഷ്യല്‍ വീഡിയോ

ഇന്ന് പ്രണയത്തിന്റെ ചതിക്കുഴികളിൽ പെൺകുട്ടികൾ എളുപ്പത്തിൽ എത്തപെടാൻ സാധ്യതയുള്ളതിനാൽ ഈ ഹ്രസ്വ ചിത്രം വലിയൊരു താക്കീതു കൂടിയാണ് മുന്നോട്ട് വയ്ക്കുന്നത്.  വനിതാ ദിനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഇതിനോടകം നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

കാലിക പ്രസക്തമായ ഒരു സംഭവത്തെ അവതരിപ്പിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അഭിലാഷ് സുധീഷാണ്. അനൂപും അഭിരാമിയും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം തയാറാക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി നേടുന്ന ഹ്രസ്വ ചിത്രം കാണാം..