പഞ്ചാബി ഹൗസിനും മല്ലു സിങ്ങിനും ശേഷം പഞ്ചാബി കഥയുമായ് കാളിദാസ്; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. സുധീപ് ദീപിക ദമ്പതികൾ സംവിധാനം നിർവഹിക്കുന്ന ഹാപ്പി സർദാർ ഒരു പ്രണയകഥയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് പുതുമുഖതാരമായ മെറിൻ ഫിലിപ്പാണ്.
ഹാപ്പി എന്ന സർദാർ യുവാവ് കേരളത്തിൽ എത്തുന്നതും പിന്നീട് ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം.
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ നായകനായുള്ള ചിത്രങ്ങളും ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാളിദാസിനെ നായകനാക്കി ഒരുക്കുന്ന ‘ഹാപ്പി സർദാർ’ കോമഡി എന്റർടൈനറാണ്. ചിത്രം നിർമ്മിക്കുന്നത് ഹസീബ് ഹനീഫാണ്.
Read also: സമൂഹ മാധ്യമങ്ങളിൽ കൈയ്യടിനേടി കാക്കിക്കുള്ളിലെ കലാകാരികൾ; വൈറൽ വീഡിയോ കാണാം..
മലയാളിയ ഒരു ക്നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്നാനായ പെൺകുട്ടിയായി ചിത്രത്തിൽ വേഷമിടുന്നത് മെറിൻ ഫിലിപ്പാണ്. ‘പൂമരം’ എന്ന ചിത്രത്തിലും മെറിൻ കാളിദാസിനൊപ്പം അഭിനയിച്ചിരുന്നു.
ശ്രീനാഥ് ഭാസി, സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, പിഷാരടി, ബാലു വർഗീസ്, ധർമ്മജൻ, പ്രവീണ, ശാന്തി കൃഷ്ണ, സിദ്ധിഖ്, ജാവേദ് ജഫ്രി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പഞ്ചാബി ഹൗസ്, മല്ലു സിങ് തുടങ്ങിയ ചിത്രത്തിന് ശേഷം മലയാളത്തിൽ നിന്നും ഒരുങ്ങുന്ന പഞ്ചാബി രുചിയുള്ള ചിത്രമാണ് ഹാപ്പി സർദാർ. മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച പഞ്ചാബി ഹൗസിന്റെയും മല്ലു സിംഗിന്റെയും പോലെ ഈ ചിത്രവും പറയുന്നത് പ്രണയം തന്നെയാണ്.