സൂര്യയുടെ നായികയായി അപർണ; ക്യാപ്റ്റന്‍ ഗോപിനാഥിന്റെ കഥ പറയുന്ന ചിത്രം ഉടൻ
ചെറിയ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് അപർണ ബാലമുരളി. മലയാളത്തിന് പുറമെ തമിഴിലേക്കും ചുവടുറപ്പിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തമിഴ് നടൻ സൂര്യയുടെ നായികയാണ് അപർണ പുതിയ ചിത്രത്തിൽ വേഷമിടുന്നത്.
മഹേഷിന്റെ പ്രതികാരം എന്ന് ചിത്രത്തിലൂടെയാണ് അപർണ സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്..പിന്നീട് നിരവധി ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അപര്ണ്ണയുടെതായി അവസാനമിറങ്ങിയ ചിത്രം ‘മിസ്റ്റർ ആൻഡ് മിസ് റൗഡിയാണ്. ഇപ്പോഴിതാ താരം സൂര്യയുടെ നായികയാകുന്നു എന്നാണ് പുതിയ വാര്‍ത്ത. സൂര്യയുടെ 38ാം ചിത്രമാണിത്. എന്‍ജികെ, കാപ്പാന് എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കു പിന്നാലെ ഒരുങ്ങുന്ന സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങരയാണ്. ദ്രോഹി, ഇരുതുസുട്രു, ഗുരു തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധ.
Read also: പെൺകുട്ടികളുടെ രക്ഷകനായി സൗബിൻ; ശ്രദ്ധേയമായി യമണ്ടൻ പ്രേമകഥയിലെ പോസ്റ്റർ
അതേസമയം ഇതുവരെ ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. പൂജയുടെ ചിത്രങ്ങള്‍ അപര്‍ണ്ണ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും. ചിത്രത്തിൽ സൂര്യയ്ക്കും അപര്‍ണയ്ക്കും പുറമെ ശിവകുമാര്‍, കാര്‍ത്തി, ജിവി പ്രകാശ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് എപ്രില്‍ ഏട്ടിന് ആരംഭിക്കും.
എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ബയോപിക്കാണ് പുതിയ ചിത്രമെന്നാണ് സൂചന. അപര്‍ണ്ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്.