മനോഹര സംഗീതവുമായി പ്രേക്ഷക ഹൃദയം കീഴടക്കി വൈഷ്ണവിക്കുട്ടി ; വീഡിയോ

മനോഹരഗാനങ്ങൾക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കുട്ടിഗായികയാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകൾക്കും കുട്ടിവർത്തമാനങ്ങൾക്കും ആരാധകർ ഏറെയാണ്..ഫേവറൈറ്റ് റൗണ്ടിൽ ‘അമ്പിളി കൊമ്പത്തെ പൊന്നൂഞ്ഞാലിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് ഈ മിടുക്കിക്കുട്ടി ആലപിച്ചത്.
ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ വൈഷ്ണവി കുട്ടിയുടെ ഈ ഗാനത്തിനും ആരാധകർ ഏറെയാണ്. നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകരും വിധികർത്താക്കളും സ്വീകരിച്ച ഈ ഗാനവും അതിന്റെ ഭംഗി ഒട്ടും ചോരാതെയാണ് ഈ മിടുക്കിക്കുട്ടി ആലപിച്ചത്.
ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകളുടെ ഗാനങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആരാധകർ ആവേശത്തോടെ സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.