‘ഇത്ര സിംപിളാണ് നമ്മുടെ മെഗാസ്റ്റാർ’; വൈറലായി മമ്മൂക്കയുടെ ഡെഡിക്കേഷനെ പ്രശംസിച്ച് ഒരു കുറിപ്പ്

April 26, 2019

മലയാളി സിനിമാപ്രേമികൾക്കിടയിൽ എന്നും ഉയർന്നുകേൾക്കുന്ന ഒരു പേരാണ്  മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. അഭിനയത്തിലെ മികവും കഥാപാത്രങ്ങളോടുള്ള ആത്മാർത്ഥയും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സ്നേഹവുമൊക്കെയാണ് താരത്തിന്റെ മൂല്യം മലയാളികൾക്കിടയിൽ എന്നും ഉയര്ന്നുനിൽക്കുന്നതിന്റെ പ്രധാന കാരണം. താൻ ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ഏതറ്റം വരെയും പോകാൻ തയാറാകുന്ന ഈ മെഗാസ്റ്റാറിനെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ പൊരിയുന്ന വെയിലത്ത് ലൊക്കേഷനിൽ ഇരിക്കുന്ന മമ്മൂക്കയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജാ. വൈശാഖ് സംവിധാനം ചെയ്ത് സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും ചിത്രത്തിന്റെ ഒരു സഹ സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മെഗാസ്റ്റാർ’ എന്ന അടിക്കുറുപ്പോടുകൂടി പങ്കുവെച്ചിരിക്കുന്ന ചിത്രത്തെ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

Read more: കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് മമ്മൂട്ടി. വൈറലായി മധുരരാജയുടെ ലൊക്കേഷൻ വീഡിയോ

മധുരരാജാ ചിത്രീകരണത്തിനിടെ ഒരു ഷോട്ട് പൂർത്തിയായ ശേഷം അടുത്ത ഷോട്ടിനായി വെയിറ്റ് ചെയ്തിരിക്കുന്ന മമ്മൂക്ക മറ്റ് നടന്മാരെ പോലെ കാരവനിൽ പോയി റെസ്റ്റ് ചെയ്യാതെ ലൊക്കേഷനിൽ അണിയറ പ്രവർത്തകർക്കൊപ്പം ഇരിക്കുന്ന ചിത്രവും വെയിലത്ത് ഇരുന്ന് ഷീണിച്ച് മയങ്ങുന്ന ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്.വൈറലായ ഈ ചിത്രം കണ്ട് താരത്തിന്റെ ഡെഡിക്കേഷനെ പ്രശംസിച്ച് ഇതോടെ നിരവധി ആരാധകരും രംഗത്തെത്തി..
സഹസംവിധായകന്റെ പോസ്റ്റ്‌ വായിക്കാം…
ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന MEGASTAR !!

ഈ കാഴ്ച നേരിൽ കണ്ടപ്പോ സത്യത്തിൽ മമ്മൂക്കയോട് ആരാധനയാണോ ഇഷ്ടമാണോ ബഹുമാനമാണോ.. അതിലും മുകളിൽ എന്തോ ആണ് തോന്നിയത്
കാരണം ഇന്ന് ഒരു സിനിമയിലും 2 സിനിമയിലും അഭിനയിച്ചവർ വരെ രാവിലെ വന്നിട്ടുണ്ടെങ്കിൽ make up ചെയ്ത് ready ആയി വരാൻ നല്ല സമയം എടുക്കുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അവർ കാരവാനിൽ പോയി ഇരിക്കും (അത് അവരുടെ കുറ്റം അല്ല അടുത്ത shot ready ആയി വരാൻ 10.15മിനുട്ട് എടുക്കും )
പക്ഷെ മമ്മൂക്ക എന്നും രാത്രി വരെ ശരീരം ഒരുപാട് അധ്വാനിച് കഷ്ടപ്പെട്ട് fight കഴിഞ്ഞു പോകുമ്പോൾ മമ്മൂക്കയോട് ഡയറക്ടർ.. മമ്മൂക്ക നാളെ രാവിലേ ഒരു 10മണി 10:15 ആക്കുമ്പോഴത്തേക്കും എത്താൻ പറ്റുവോ?
പിറ്റേ ദിവസം രാവിലെ 9മണിക്ക് മമ്മൂക്ക ലൊക്കേഷനിൽ എത്തും. കാരവാനിൽ കേറാതെ നേരെ ലൊക്കേഷനിലെക്ക് വന്ന് അവിടെ നിന്ന് തന്നെ costume change ചെയ്ത് ready ആകും.Shot കളുടെ break time ൽ തലേ ദിവസത്തെ ഷീണം, വെയിൽ, propelorinte സൗണ്ട്, പുക, പട്ടികളുടെ കുര, ഇതിനു പുറമെ കാട്ടിൽ പലതരം ഇഴ ജന്തുക്കളും.. മമ്മൂക്കയോട് കാരവാനിൽ പോയി ഇരുന്നോളു ready ആകുമ്പോൾ വിളിചോളാം എന്നു പറയുമ്പോൾ..
മമ്മൂക്ക : നമ്മൾ എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ.. നിങ്ങൾ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും. ഞാൻ ഇവിടെ ഇരുന്നോളാം.. നോക്കുമ്പോൾ അവിടെ ഇരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങുന്നു ഫാൻ ഇല്ലാത്തതിനോ ac cooler ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ല.ഈ ഫോട്ടോയിൽ നിന്ന് മനസിലാക്കാം ഷീണം. പക്ഷെ ഫ്രെയിമിൽ വന്ന് നിൽക്കുമ്പോൾ 40വയസ് കുറയും. Energy level പറയണ്ടല്ലോ പടത്തിൽ കാണാം.. 40വർഷത്തിന് മുകളിൽ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥയും സ്നേഹവും കൂടുന്നത് അല്ലാതെ മമ്മൂക്കക്ക് കുറയുന്നില്ല.. ഓരോ സിനിമ മമ്മൂക്കടെ കൂടെ ഞാൻ വർക്ക് ചെയ്യുമ്പോഴും മമ്മൂക്ക അത്ഭുതപെടുത്തുകയാണ്..
ചെയ്യുന്ന ജോലി അതിന്റെ പൂർണതയിൽ എത്തിക്കാൻ എന്ത് കഷ്ട്ടപാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ് ഇന്നത്തെ പുതിയ നടൻമാർ മുതൽ സീനിയർ നടൻമാർ വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കക്ക് സിനിമയോടുള്ള ഈ സ്നേഹവും dedicationനും, ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോന്ന് അറിയില്ല..
പക്ഷെ മമ്മൂക്കയെ പോലെ മമ്മൂക്ക മാത്രമേ ഉള്ളു ഒരേയൊരു മമ്മൂക്ക..