കേരളത്തിലും ഭീകരാക്രമണ ഭീഷണി; ട്രെയിനിലായിരിക്കും അക്രമണമെന്നും മുന്നറിയിപ്പ്
കേരളമുള്‍പ്പെടെയുള്ള രാജ്യത്തെ എട്ട് ഇടങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. കര്‍ണാടക പൊലീസിനാണ് ഇത് സംബന്ധിച്ച് ടെലഫോണ്‍ സന്ദേശം ലഭിച്ചത്. കേരള, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്.
ഭീകരാക്രമണ ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഡി ജി പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ഒരു ലോറി ഡ്രൈവറാണ് ബംഗ്ലൂരു സിറ്റി പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് ഭീഷണി സന്ദേശം കൈമാറിയത്. തമിഴ്നാട്ടിലെ ഹൊസൂറില്‍ നിന്ന് ഇന്നലെയാണ് ഇദ്ദേഹം വിളിച്ചതെന്നും കര്‍ണാടക ഡി ജി പിയുടെ കത്തില്‍ വ്യക്തമാക്കുന്നു. തമിഴിലും ഹിന്ദിയിലും സംസാരിക്കുന്ന ഇയാള്‍, തനിക്ക് സുപ്രധാനമായ ഒരു വിവരം പങ്കുവെയ്ക്കാനുണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്.
Read more:മഴനൂല് പോലെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ‘കാറ്റില്‍ വീഴാ…’ ഗാനം: വീഡിയോ
അതേസമയം പ്രധാനമായും ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഭീകരാക്രമണം നടത്തുക എന്നും അയാള്‍ ടെലഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു. ഇതിനായി 19 ഭീകരര്‍ തമിഴ്നാട്ടിലെത്തിയിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഫോണ്‍ വിളിച്ച ആള് തന്നെയാണ് തന്റെ പേര് സ്വാമി സുന്ദര്‍ മൂര്ത്തിയെന്നാണെന്ന് പറഞ്ഞത്.
കര്‍ണാടക പെലീസ് മേധാവിയായ നിലമണി എന്‍ രാജു കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പെലീസ് മേധവികള്‍ക്ക് ഉടന്‍തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഡി ജി പിയുടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആവശ്യമായ സുരക്ഷാ നടപടികള്‍ നമ്മുടെ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.