പന്തലുപണിക്കു വന്നു, മൈക്ക് ടെസ്റ്റിങിനിടെ പാടി; സൂപ്പറെന്ന് സോഷ്യല്‍ മീഡിയ: വീഡിയോ

April 30, 2019

കലാകാരന്‍മാര്‍ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ താരമാവുകയാണ് ഒരു ഗായകന്‍. പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്‍ മൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പാടിയ പാട്ടാണ് സോഷ്യല്‍ മീഡിയയുടെ കൈയടി നേടുന്നത്. മനോഹരാമായ ആലാപന മികവുണ്ട് ഇദ്ദേഹത്തിന്റെ പാട്ടിന്. നിരവധി പേര്‍ ഇതിനോടകം തന്നെ ഇദ്ദേഹത്തിന്റെ പാട്ട് ഏറ്റെടുത്തുകഴിഞ്ഞു. ആശംസകളും പ്രോത്സാഹനവും അറിയിച്ചുകൊണ്ട് നിരവധി ആളുകള്‍ ഈ കലാകാരന്റെ പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്.

Read more:‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’; ആ വലിയ ശബ്ദത്തിന്റെ ഉടമ ഗോപന്‍ ഓര്‍മ്മയാകുമ്പോള്‍

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘തുള്ളാത്ത മനവും തുള്ളും’ എന്ന ചിത്രത്തിലെ ഗാനമാണ് ഈ കലാകാരന്‍ മനോഹരമായി ആലപിച്ചിരിക്കുന്നത്. വിജയ് യും സിമ്രാനും വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സിനിമയാണ് തുള്ളാത്ത മനവും തുള്ളും. ചിത്രത്തിലെ ‘ഇന്നിസൈ പാടി വരും…’ എന്ന ഗാനവും ഭാഷാ ഭേദമന്യേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. സിനിമ തീയറ്ററുകളിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഈ ഗാനം ആസ്വദകന്റെ ഹൃദയത്തില്‍ ഒളി മങ്ങാതെ തെളിഞ്ഞു കിടപ്പുണ്ട്. ഈ മനോഹര ഗാനമാണ് ഈ യുവാവ് ആലപിച്ചിരിക്കുന്നത്.

ആദ്യം പാടാന്‍ ചെറുതായൊരു ശ്രമം നടത്തിനോക്കുന്ന യുവാവിനെ ചുറ്റുമുള്ളവര്‍ പ്രോത്സാഹിപ്പിച്ചു. പാട്ട് മുഴുവന്‍ ആലപിക്കാന്‍ ഇദ്ദേഹത്തോട് മറ്റുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് അതിമനോഹരമായി തന്നെ യുവാവ് പാട്ട് പൂര്‍ത്തിയാക്കി. എന്തായാലും മനോഹരമായ ആലാപനംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ഇതിനോടകം തന്നെ നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ ഇദ്ദേഹത്തിന്‍റെ പാട്ട് പങ്കുവെച്ചുകഴിഞ്ഞു.